Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: വന്ദേഭാരത് എക്‌സ്പ്രസില്‍ 4 കോച്ചുകള്‍കൂടി അനുവദിച്ചു
Text By: UK Malayalam Pathram
മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം. തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസിന് അധിക കോച്ചുകള്‍ അനുവദിച്ചു. 4 അധിക കോച്ചുകളാണ് അനുവദിച്ചത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16ല്‍ നിന്ന് 20 ആകും. കോച്ച് വര്‍ദ്ധനവ് നിലവില്‍ വരുക സെപ്റ്റംബര്‍ 9 മുതല്‍. കേന്ദ്ര റെയില്‍വേ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. അധിക കോച്ചുകള്‍ വരുന്നതോടെ ടിക്കറ്റ് ലഭിക്കല്‍ എളുപ്പമാകും. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ പുതിയ കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുക.

വന്ദേഭാരതിന് യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. 2025 - 26 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് കോച്ചുകള്‍ അപ്ഗ്രേഡ് ചെയ്തത്.
 
Other News in this category

 
 




 
Close Window