Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ മൊഴി
Text By: UK Malayalam Pathram
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് മൊഴി. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് മൊഴി നല്‍കിയത്. രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്..രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗുഢാലോചനയുടെ ഭാഗംമാണ്.

ഗുഢാലോചനയില്‍ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ആദ്യം യുവതി മൊഴി നല്‍കിയത്.

തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്.
 
Other News in this category

 
 




 
Close Window