തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഡോ. സുനില്‍ കുമാര്‍ രാജിവച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് രാജിക്കത്ത് സമര്‍പ്പിച്ച അദ്ദേഹം, ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയുന്നില്ലെന്ന കാരണമാണ് രാജിക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജിയെന്ന് സൂചന. ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലുകള്‍ ഉള്‍പ്പെടെ കോളജില്‍ ഉണ്ടായ വിവാദങ്ങള്‍ സൂപ്രണ്ടിന്റെ നിലപാടിനെ ബാധിച്ചതായി കണക്കാക്കപ്പെടുന്നു. ഡോ. ഹാരിസിനെതിരെ സൂപ്രണ്ടും പ്രിന്‍സിപ്പാളും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനവും അതിനിടെ നടന്ന ഫോണ്‍വിളികളും ഏറെ വിവാദമായിരുന്നു.