Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.0902 INR  1 EURO=103.7667 INR
ukmalayalampathram.com
Sun 28th Sep 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
കരൂര്‍ റാലി ദുരന്തം: ''ഹൃദയം തകര്‍ന്നിരിക്കുന്നു'' - വിജയ് പ്രതികരിക്കുന്നു
reporter

ചെന്നൈ ന്മ കരൂരില്‍ ടിവികെ (തമിഴക വെട്രി കഴകം) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 39 പേര്‍ മരിച്ച ദുരന്തത്തില്‍ പ്രതികരിച്ച് പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. ''എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത വേദനയാണ് അനുഭവിക്കുന്നത്,'' എന്ന് വിജയ് എക്‌സില്‍ കുറിച്ച സന്ദേശത്തില്‍ പറഞ്ഞു.

''അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,'' എന്നാണ് വിജയ് ട്വിറ്ററില്‍ കുറിച്ചത്.

സുരക്ഷ ശക്തമാക്കി; വിമര്‍ശനങ്ങള്‍ ഉയര്‍ന്നു

ദുരന്തം നടന്ന കരൂരില്‍ നിന്ന് വിജയ് ചെന്നൈ നീലാങ്കരയിലെ വീട്ടിലെത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.

അതേസമയം, ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ''ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലേക്കുള്ള ഓട്ടം വിജയ് നടത്തിയതെന്ത്?'' എന്നായിരുന്നു ദുരന്തത്തിനിരയായവരുടെ ബന്ധുക്കളുടെ ചോദ്യം.

 
Other News in this category

 
 




 
Close Window