ചെന്നൈ ന്മ തമിഴ് സൂപ്പര്‍താരം വിജയ് സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ ശനിയാഴ്ച സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 110 ലേറെ പേര്‍ക്ക് പരിക്കേറ്റതായും, ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ച 38 പേരെ തിരിച്ചറിഞ്ഞതായും, ഇവരില്‍ ഭൂരിഭാഗവും കരൂര്‍ സ്വദേശികളാണെന്നും അധികൃതര്‍ അറിയിച്ചു. നിരവധി കുട്ടികളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
ടിവികെയ്‌ക്കെതിരെ കേസുകള്‍; ജില്ലാ നേതാവിന് എതിരെ കുറ്റചുമത്തല്‍
സംഭവത്തില്‍ ടിവികെയ്‌ക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. റാലിയുടെ മുഖ്യസംഘാടകനായ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി പി മതിയഴകിനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായസംഹിതയിലെ കൊലപാതക ശ്രമം (109), കുറ്റകരമായ നരഹത്യ (110), മനുഷ്യജീവിതം അപകടത്തിലാക്കുന്ന പ്രവൃത്തി (125ബി), അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കുക (223) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
വിജയ്ക്കെതിരെയും കേസ് സാധ്യത; വിമര്‍ശനം ശക്തം
സംഭവത്തില്‍ ടിവികെ നേതാവ് വിജയ്ക്കെതിരെയും പൊലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയ് എസിമുറിയിലേക്കുള്ള ഓട്ടം വിമര്‍ശനത്തിന് ഇടയാക്കി. ''ആളുകള്‍ മരിച്ചുവീണിട്ടും വിജയ് സുരക്ഷിതമായി ഒളിച്ചോടിയതെന്ത്?'' എന്നതായിരുന്നു ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കളുടെ ചോദ്യം. സംഭവത്തെ തുടര്‍ന്ന് ചെന്നൈയിലെ വിജയിയുടെ വീടിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജനക്കൂട്ടം നിയന്ത്രണത്തിന് വീഴ്ച; സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു
പതിനായിരത്തോളം ആളുകളെ പ്രതീക്ഷിച്ച റാലിയിലേക്ക് മുപ്പതിനായിരത്തിലേറെ പേര്‍ എത്തിയത് വലിയ തിരക്കിന് കാരണമായി. തിക്കിലും തിരക്കിലും ആളുകള്‍ കുഴഞ്ഞു വീണതോടെയാണ് അപകടമുണ്ടായത്. സംസ്ഥാന വ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ?10 ലക്ഷം വീതവും, പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ?1 ലക്ഷം വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.