ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന ജിഎസ്ടി പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചതോടെ നൂറുകണക്കിന് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വന്‍തോതിലുള്ള കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ച നിര്‍ണായക ശുപാര്‍ശ പ്രകാരം നിലവിലെ 5%, 12%, 18%, 28% എന്നിങ്ങനെയുള്ള നാല് സ്ലാബുകള്‍ 5%യും 18%യും എന്നിങ്ങനെ രണ്ടായി ചുരുക്കിയതോടെയാണ് പുതിയ ഭേദഗതിക്ക് വഴിതുറന്നത്.
വില കുറയാന്‍ സാധ്യതയുള്ള പ്രധാന ഉല്‍പ്പന്നങ്ങള്‍:
- ദൈനംദിന ഉപഭോഗ സാധനങ്ങള്‍:
- ഹെയര്‍ ഓയില്‍, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ് ബാര്‍, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം
- ബ്രെഡ്, പനീര്‍, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡില്‍സ്
- ഇവയുടെ നികുതി 18%ല്‍ നിന്ന് 5% ആയി കുറച്ചു
- ആരോഗ്യ മേഖല:
- 33 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് 12% നികുതി പൂര്‍ണമായി ഒഴിവാക്കി
- ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ക്കും 5% നികുതി മാത്രം
- വിദ്യാഭ്യാസ ഉപകരണങ്ങള്‍:
- പെന്‍സില്‍, നോട്ട്ബുക്ക്, മാപ്പ്, ചാര്‍ട്ട് അടക്കം പഠനോപകരണങ്ങള്‍ക്ക് നികുതി പൂര്‍ണമായി ഒഴിവാക്കി
- ഇന്‍ഷുറന്‍സ് പ്രീമിയം:
- വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ബാധകമായ 18% നികുതി ഒഴിവാക്കി
- വാഹനങ്ങള്‍:
- ചെറുകാറുകള്‍, 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് ജിഎസ്ടി 28%ല്‍ നിന്ന് 18% ആയി കുറച്ചു
- ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍:
- എസി, 32 ഇഞ്ചിനും അതിലധികം വലിപ്പമുള്ള ടെലിവിഷന്‍ എന്നിവയ്ക്ക് വില കുറയും
- നിര്‍മ്മാണ സാമഗ്രികള്‍:
- സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെ ജിഎസ്ടി 28%ല്‍ നിന്ന് 18% ആയി കുറച്ചു
നികുതി മാറ്റം സംബന്ധിച്ച നിര്‍ദേശങ്ങള്‍:
- 12% നികുതി ബാധകമായിരുന്ന 99% ഉല്‍പ്പന്നങ്ങള്‍ ഇനി 5% സ്ലാബിലേക്കു മാറും
- 28% നികുതി ബാധകമായിരുന്ന 90% ഉല്‍പ്പന്നങ്ങള്‍ ഇനി 18% സ്ലാബിലേക്കു മാറും
- പാന്‍ മസാല, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങള്‍, ലോട്ടറി തുടങ്ങിയവയ്ക്ക് മാത്രം 40% പ്രത്യേക നികുതി തുടരും
വ്യാപാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:
- ബില്ലിങ് സോഫ്റ്റ്വെയറുകളില്‍ നികുതി നിരക്കുകള്‍ അനുസരിച്ച് മാറ്റം വരുത്തണം
- ഞായറാഴ്ചത്തെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തണം
ഉപഭോക്താക്കള്‍ക്ക് നേട്ടം:
പുതിയ ജിഎസ്ടി ഭേദഗതിയോടെ പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങള്‍ മുതല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വരെ നിരവധി ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വന്‍തോതിലുള്ള കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് തിങ്കളാഴ്ച മുതല്‍ പുതിയ വിലകള്‍ നേരിട്ട് അനുഭവിക്കാനാകും.