Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും
reporter

തിരുവനന്തപുരം: സെപ്തംബര്‍ മാസത്തെ സാമൂഹ്യസുരക്ഷയും ക്ഷേമനിധി പെന്‍ഷനും സെപ്തംബര്‍ 25 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 841 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. ഇതില്‍ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് ക്രെഡിറ്റ് ചെയ്യും. ശേഷിക്കുന്നവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ദേശീയ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ട 8.46 ലക്ഷം ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനായി ആവശ്യമായ 24.21 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ തുക കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനത്തിലൂടെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടതായിരിക്കും.

ഇതുവരെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് 42,841 കോടി രൂപയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window