തിരുവനന്തപുരം ന്മ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഒരുശ്രമവും ഉണ്ടായിട്ടില്ലെന്നും അതില്‍ യാതൊരു പരാതിയുമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. തങ്ങളുടെത് രാഷ്ട്രീയ നിലപാടാണെന്നും ആ തീരുമാനം മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'കപടഭക്തി കാണിക്കുന്നവരുടെ അയ്യപ്പ സംഗമവുമായി സഹകരിക്കാനില്ല. ആ തീരുമാനത്തില്‍ മാറ്റമില്ല. യുഡിഎഫ് എടുത്തിരിക്കുന്നത് ഉറച്ച മതേതരത്വ നിലപാടാണ്. അത് ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമെതിരെയാണ്. പ്രീണന നയത്തിന് യുഡിഎഫിന് പിന്തുണയില്ല,' സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'സിപിഎം ഇപ്പോ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. നേരത്തെ ന്യൂനപക്ഷ വര്‍ഗീയതയോടൊപ്പം നിന്നിരുന്നു. യുഡിഎഫ് ഈ രണ്ടിനെയും പ്രോത്സാഹിപ്പിക്കില്ല. ഉറച്ച മതേതര നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്,' അദ്ദേഹം വ്യക്തമാക്കി.
എന്‍എസ്എസിന് സ്വതന്ത്ര നിലപാട് എടുക്കാം
'എന്‍എസ്എസിനോട് അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ല. അവര്‍ സമുദായ സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാട് എടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അതില്‍ ഞങ്ങള്‍ പരാതി പറഞ്ഞിട്ടില്ല, ആക്ഷേപം ഉന്നയിച്ചിട്ടില്ല,' സതീശന്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ നിലപാട് മാറ്റമില്ല
'എസ്എന്‍ഡിപി നേരത്തെ നവോത്ഥാന സമിതിയുടെ അധ്യക്ഷ പദവിയിലായിരുന്നു. ഇപ്പോള്‍ മാറ്റിയെന്നേയുള്ളൂ. ആകാശം ഇടിഞ്ഞുവീണാലും ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ല,' സതീശന്‍ വ്യക്തമാക്കി.