Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നടന്‍മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്
reporter

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനങ്ങളുടെ വ്യാജ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടന്‍മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. 'ഓപ്പറേഷന്‍ നുംകൂര്‍' എന്ന പേരിലുള്ള രാജ്യവ്യാപക പരിശോധനയുടെ ഭാഗമായാണ് നടപടി. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. തേവരയിലെ മറ്റൊരു വീട്ടിലും ദുല്‍ഖറിന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും പരിശോധന തുടരുകയാണ്.

ഭൂട്ടാനില്‍ നിന്ന് നികുതി ഇളവുകളോടെ ആഢംബര കാറുകള്‍ ഇറക്കുമതി ചെയ്ത് വ്യാജ അഡ്രസുകള്‍ ഉപയോഗിച്ച് കേരളത്തിലേക്ക് എത്തിക്കുന്നതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി 30 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. വിവിധ കാര്‍ ഷോറൂമുകളിലും പരിശോധന തുടരുകയാണ്.

മലയാള സിനിമയിലെ മറ്റ് ചില താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 
Other News in this category

 
 




 
Close Window