ക്ലെയര്‍ കൗണ്ടി (അയര്‍ലന്‍ഡ്): വനപ്രദേശത്ത് സിംഹം കണ്ടെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍, അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ ട്വിസ്റ്റ്. പ്രചരിച്ച വിഡിയോയില്‍ കാണപ്പെട്ടത് സിംഹമല്ല, 'മൗസ്' എന്ന പേരില്‍ അറിയപ്പെടുന്ന ന്യൂഫൗണ്ട്‌ലാന്‍ഡ് ഇനത്തില്‍പ്പെട്ട ഒരു നായയാണെന്ന് പൊലീസ് (ഗാര്‍ഡ) സ്ഥിരീകരിച്ചു.
വനത്തിലേക്ക് പോയാല്‍ സിംഹത്തെയല്ല, മറിച്ച് സൗഹൃദ മനോഭാവമുള്ള നായയായ മൗസിനെയാണ് കാണുക - ഗാര്‍ഡയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ഹാസ്യരൂപത്തില്‍ പോസ്റ്റുചെയ്ത സന്ദേശം ഇങ്ങനെ. മൗസിന്റെ കട്ടിയുള്ള രോമക്കെട്ടാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ന്യൂഫൗണ്ട്‌ലാന്‍ഡ് ഇനത്തില്‍പ്പെട്ട നായകള്‍ക്ക് കട്ടിയുള്ള രോമാവരണം ചൂടിലും സൂര്യപ്രകാശത്തിലും സംരക്ഷണത്തിനായാണ്. ഈ രോമം അമിതമായി മുറിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്നും വൈദ്യപരമായ മുന്നറിയിപ്പുകള്‍ ഉണ്ട്.
വനപ്രദേശങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട, സിംഹം കാണുമെന്ന ഭയം ഒഴിവാക്കി മൗസിന്റെ സൗഹൃദസ്വഭാവം ആസ്വദിക്കാമെന്നാണ് അധികൃതരുടെ സന്ദേശം.