Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6453 INR  1 EURO=102.5536 INR
ukmalayalampathram.com
Sat 08th Nov 2025
 
 
UK Special
  Add your Comment comment
യുകെയില്‍ ഉഴവൂര്‍ സ്വദേശികള്‍ ഇക്കുറി ലെസ്റ്ററില്‍ ഒത്തു ചേരും: അഞ്ഞൂറിലേറെ ഉഴവൂര്‍ സ്വദേശികള്‍ ഇവിടെ ഒരുമിക്കുമ്പോള്‍ അതു ചരിത്രം....
Text By: UK Malayalam Pathram
ചരിത്രത്തിലാദ്യമായി യുകെയില്‍ 500ന് മുകളില്‍ ഉഴവൂര്‍ക്കാര്‍ ഒന്നിച്ച് കൂടുന്നത് ഈ മാസം 15 ന് ലെസ്റ്ററില്‍ വച്ച് ആയിരിക്കുമെന്നും ഈ സംഗമത്തിലേക്ക് യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂര്‍ക്കാരെയും ലെസ്റ്ററിലേക്ക് ക്ഷണിച്ചുകൊള്ളുന്നു എന്നും ചെയര്‍മാന്‍ ജോണി കുന്നുംപുറം അറിയിച്ചു.


യുകെയുടെ നാനാഭാഗത്തുനിന്നുമുള്ള ഏരിയാ കോഓര്‍ഡിനേറ്റേഴ്‌സിന്റെ നേത്രുത്ത്വത്തില്‍ നടത്തപ്പെടുന്ന ഈ സംഗമത്തില്‍ നാട്ടുകാരും കൂട്ടുകാരും കുടുംബക്കാരും ഒരുമിച്ച് ഒത്തുചേരുവാനും കളി തമാശകള്‍ പറഞ്ഞിരിക്കുവാനും കലാ കായിക മാമാങ്കങ്ങളില്‍ ഏര്‍പ്പെടുവാനുമുള്ള ഈ സുവര്‍ണാവസരത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്ന് ചീഫ് കോര്‍ഡിനേറ്റര്‍ റ്റോജോ എബ്രഹാം അറിയിച്ചു.


ഗൂഗിള്‍ ഫോം വഴി ഉള്ള രജിസ്‌ട്രേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്നും എല്ലാ സൗകര്യങ്ങളോടും കൂടിയ ലെസ്റ്ററിലെ റാംഗാരിയാ ഹോളില്‍ നടത്തപ്പെടുന്ന ഈ സംഗമത്തിലേക്ക് ഇനിയും വരാന്‍ താല്‍പര്യമുള്ളവര്‍ റ്റോജോ എബ്രഹാമിനെ (00447985281376) സമീപിക്കണം എന്നും സംഘാടകര്‍ അറിയിച്ചു. ഇതൊരറിയിപ്പായി സ്വീകരിക്കാനും സംഘാടകര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window