Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5022 INR  1 EURO=108.9562 INR
ukmalayalampathram.com
Sun 05th Jul 2026
 
 
UK Special
  Add your Comment comment
മുന്‍ പങ്കാളിയെ കുത്തിക്കൊന്നു; കെനിയന്‍ യുവാവിന് ബ്രിട്ടനില്‍ ദീര്‍ഘകാല തടവുശിക്ഷ
reporter

ലണ്ടന്‍: യുകെയിലെ റീഡിങ്ങില്‍ മുന്‍ പങ്കാളിയായ 39കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 29കാരനായ കെനിയന്‍ സ്വദേശിക്ക് കോടതി ദീര്‍ഘകാല തടവുശിക്ഷ വിധിച്ചു. ലണ്ടന്‍ റോഡില്‍ താമസിച്ചിരുന്ന എഡ്വിന്‍ കിപ്ലങ്കാറ്റിനെയാണ് റീഡിങ് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. 2026 ജൂലൈ മൂന്നിനാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഔദ്യോഗിക പൊലീസ് അറിയിപ്പില്‍ 18 വര്‍ഷവും എട്ട് മാസവും തടവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് കുട്ടികളുടെ അമ്മയായ ലിന്നര്‍ സാങ് (39) ആണ് കൊല്ലപ്പെട്ടത്. 2025 സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് 2.35ഓടെ റീഡിങ്ങിലെ എ4 ലണ്ടന്‍ റോഡിലുള്ള വീട്ടില്‍ കത്തിക്കുത്തുണ്ടായെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ലിന്നര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ലിന്നറും കിപ്ലങ്കാറ്റും നേരത്തെ ഒരുമിച്ച് താമസിച്ചിരുന്നവരാണെന്നും ഇവരുടെ ബന്ധം അടുത്തിടെ അവസാനിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ തന്റെ സാധനങ്ങള്‍ തിരികെ എടുക്കാനായി ലിന്നര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ലിന്നര്‍ എത്തുമെന്ന് അറിഞ്ഞിരുന്ന പ്രതി കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ആക്രമണത്തിന് ശേഷം രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തിനിടെ മറ്റ് രണ്ടുപേര്‍ക്കും പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് ആക്രമണക്കുറ്റങ്ങളും പ്രതി സമ്മതിച്ചു. കൊലപാതകത്തിന് പിന്നാലെ അടുത്ത ദിവസം അറസ്റ്റിലായ കിപ്ലങ്കാറ്റിനെ 2025 സെപ്റ്റംബര്‍ ഒമ്പതിന് പൊലീസ് കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി.

2026 മേയ് 22ന് റീഡിങ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ ഒരു കൊലപാതകക്കുറ്റവും ശരീരത്തിന് പരിക്കേല്‍പ്പിച്ച രണ്ട് ആക്രമണക്കുറ്റങ്ങളും ഇയാള്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ മൂന്നിനാണ് ശിക്ഷ പ്രഖ്യാപിച്ചത്. ലിന്നറുടെ കുടുംബത്തിനൊപ്പമാണ് തങ്ങളുടെ ചിന്തകളെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ തേംസ് വാലി പൊലീസ് മേജര്‍ ക്രൈം യൂണിറ്റിലെ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ സ്റ്റുവര്‍ട്ട് മേ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഗാര്‍ഹിക പീഡനവും ഒരിക്കലും സഹിക്കില്ലെന്നും ഇരകള്‍ മുന്നോട്ടുവന്ന് സഹായം തേടണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window