Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
UK Special
  Add your Comment comment
യുകെയിലെ സ്ഥിരതാമസ നിബന്ധന: നിലപാട് മയപ്പെടുത്താന്‍ ഷബാന മഹ്‌മൂദ് തയ്യാറാകുന്നതായി സൂചന
reporter

ലണ്ടന്‍: വിദേശ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസ അനുമതി ലഭിക്കുന്നതിനുള്ള കാത്തിരിപ്പുകാലം നീട്ടാനുള്ള വിവാദ നിര്‍ദേശത്തില്‍ ആഭ്യന്തര മന്ത്രി ഷബാന മഹ്‌മൂദ് നിലപാട് മയപ്പെടുത്തിയേക്കുമെന്ന് സൂചന. കാത്തിരിപ്പുകാലം അഞ്ചില്‍നിന്ന് 15 വര്‍ഷമായി ഉയര്‍ത്താനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. നിര്‍ദേശത്തിലെ ചില വ്യവസ്ഥകള്‍ അനീതിയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്ന് ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ മഹ്‌മൂദ് സമ്മതിച്ചു. നിയമപരമായി രാജ്യത്തെത്തിയ കുടിയേറ്റക്കാര്‍ക്കും ബ്രിട്ടീഷ് പൗരന്മാര്‍ക്കും നീതി ഉറപ്പാക്കുന്ന തീരുമാനമായിരിക്കും അന്തിമമായി സ്വീകരിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

പുതിയ ജീവിതം തേടി ബ്രിട്ടനിലെത്തിയവരുടെയും നിലവില്‍ രാജ്യത്ത് താമസിക്കുന്നവരുടെയും താല്‍പര്യങ്ങള്‍ പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു. ബ്രിട്ടീഷ് തൊഴിലാളികളുടെയും യുവാക്കളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കെതിരെ തൊഴിലാളി സംഘടനാ നേതാക്കള്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മന്ത്രിസഭാംഗമായ ആഞ്ചല റെയ്‌നറും നിര്‍ദേശത്തെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാറ്റങ്ങള്‍ക്ക് സാധ്യത സൂചിപ്പിക്കുന്ന മന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം, 'ഏണ്‍ഡ് സെറ്റില്‍മെന്റ്' പദ്ധതിയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ശരത്കാലത്ത് അന്തിമ നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഏതെല്ലാം വ്യവസ്ഥകളില്‍ ഇളവ് വരുത്തുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

 
Other News in this category

 
 




 
Close Window