Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
UK Special
  Add your Comment comment
ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിന് സമീപം അറസ്റ്റിലായ അഞ്ചുപേര്‍ക്ക് ജാമ്യം; ഇറാന്‍ ബന്ധം അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഗ്ലോസ്റ്റര്‍ഷയറിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിനു നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍ അറസ്റ്റിലായ അഞ്ചുപേരെ 24 മണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ താമസിക്കുന്ന, ഇരുപതുകളില്‍ പ്രായമുള്ള അഞ്ചുപേരാണ് ഞായറാഴ്ച രാവിലെ പിടിയിലായത്. വ്യോമതാവളത്തിനു സമീപം മൂന്ന് വാനുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരു കര്‍ഷക നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. ഇവരെ സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭവത്തില്‍ ഇറാനുമായി ബന്ധപ്പെട്ടവരുടെ പങ്കുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വ്യോമതാവളത്തിനു സമീപമെത്താന്‍ ഇവര്‍ക്ക് പണം നല്‍കിയിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇറാന്‍ ബന്ധം സ്ഥിരീകരിച്ചതായി വിവരമില്ല.

വ്യോമതാവളത്തിനു സമീപം സ്‌ഫോടനം നടത്തി വന്‍തോതില്‍ ആളപായമുണ്ടാക്കാന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജാമ്യത്തില്‍ വിട്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടയച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിശയം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം അടിയന്തര കോബ്ര യോഗം വിളിച്ചുചേര്‍ത്തതായാണ് വിവരം. ആക്രമണപദ്ധതി സംബന്ധിച്ച സംശയങ്ങളും വിദേശബന്ധമുണ്ടെന്ന ആരോപണവും അന്വേഷണത്തില്‍ നിര്‍ണായകമാകും.

 
Other News in this category

 
 




 
Close Window