Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
UK Special
  Add your Comment comment
സംഗീതവിദ്യാഭ്യാസത്തില്‍ മികവ്; ജെബി ജോസഫിന് ന്യൂകാസില്‍ സര്‍വകലാശാലയുടെ പുരസ്‌കാരം
reporter

ലണ്ടന്‍: സംഗീതവിദ്യാഭ്യാസവും സംരംഭകത്വവും സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം സ്വദേശി ജെബി ജോസഫിന് അംഗീകാരം. ന്യൂകാസില്‍ സര്‍വകലാശാലയുടെ 2026-ലെ 'ഡോ. ജെയ്ന്‍ നോളന്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രൈസ്' പുരസ്‌കാരമാണ് ബ്രിട്ടനില്‍ സംഗീതാധ്യാപകനായി പ്രവര്‍ത്തിക്കുന്ന ജെബി സ്വന്തമാക്കിയത്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് രംഗത്തുനിന്ന് സംഗീതത്തിലേക്ക് ചുവടുമാറ്റിയ ജെബി, 2020-ലാണ് 'PianoWithJebby' എന്ന ഓണ്‍ലൈന്‍ സംഗീതപഠന സംരംഭത്തിന് തുടക്കമിട്ടത്. ഇതിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി നാനൂറിലധികം വിദ്യാര്‍ഥികള്‍ക്ക് ഇതിനകം പരിശീലനം നല്‍കി.

ന്യൂകാസില്‍ സര്‍വകലാശാലയില്‍ മ്യൂസിക് എജ്യുക്കേഷനില്‍ ബിരുദാനന്തരബിരുദ പഠനം നടത്തുന്നതിനിടെ, യുകെയിലെ സംഗീതവിദ്യാഭ്യാസ സ്ഥാപനമായ 'ദി മാസ്‌ട്രോ ഓണ്‍ലൈനു'മായി ചേര്‍ന്ന് ജെബി ഇന്റേണ്‍ഷിപ്പ് നടത്തിയിരുന്നു. ഇതോടൊപ്പം സംഘടിപ്പിച്ച ഇന്ത്യന്‍ സംഗീത മാസ്റ്റര്‍ക്ലാസുകളും പുരസ്‌കാരനേട്ടത്തില്‍ നിര്‍ണായകമായി. യുകെയുടെ കയറ്റുമതി മേഖലയ്ക്ക് നല്‍കിയ വിശിഷ്ട സേവനങ്ങള്‍ക്ക് 2000-ല്‍ എംബിഇ ബഹുമതി നേടിയ സംരംഭകയും ന്യൂകാസില്‍ സര്‍വകലാശാലയിലെ മുന്‍ അധ്യാപികയുമാണ് ഡോ. ജെയ്ന്‍ നോളന്‍. അവരുടെ പേരിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ യുകെയിലെ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ സംഗീതാധ്യാപകനാണ് ജെബി. പിയാനോ അധ്യാപനത്തിനുപുറമേ ആലാപനം, സംഗീതസംവിധാനം, ക്വയര്‍, ചാപ്പല്‍ മ്യൂസിക്, മ്യൂസിക് ടെക്‌നോളജി തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

 
Other News in this category

 
 




 
Close Window