Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
UK Special
  Add your Comment comment
ബെല്‍ഫാസ്റ്റില്‍ മലയാളി വൈദികന്റെ വസതിയില്‍ മോഷണം; പാസ്പോര്‍ട്ടുകളും മാക്ബുക്കും പണവും നഷ്ടമായി
reporter

ബെല്‍ഫാസ്റ്റ്: വെസ്റ്റ് ബെല്‍ഫാസ്റ്റിലെ ട്വിന്‍ബ്രൂക്കില്‍ മലയാളി വൈദികന്റെ വസതിയില്‍ മോഷണം. സെന്റ് ലൂക്ക്‌സ് പാരിഷിലെ ഫാ. നിധീഷ് വര്‍ഗീസിന്റെ താമസസ്ഥലമായ പ്രസ്ബിറ്ററിയില്‍നിന്ന് പഴയതും പുതിയതുമായ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍, മാക്ബുക്ക്, പണം എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 5.50നും രാത്രി 10.20നും ഇടയിലാണ് മോഷണം നടന്നത്. ഈ സമയം ഫാ. നിധീഷ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ശുശ്രൂഷയിലായിരുന്നു. ഒരു പുരുഷനും സ്ത്രീയും സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്നുള്ള സൂചന. രാത്രി തിരിച്ചെത്തിയപ്പോള്‍ വീട്ടിലെ ലൈറ്റുകള്‍ തെളിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അകത്തുകയറിയപ്പോള്‍ പിന്‍വാതില്‍ തുറന്നുകിടക്കുന്നതും അടുക്കളയില്‍ പരിചയമില്ലാത്ത ചില വസ്തുക്കളും ഒരു ലൈറ്ററും കിടക്കുന്നതും കണ്ടു. തുടര്‍ന്ന് കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി വ്യക്തമായത്.

മോഷ്ടാക്കള്‍ അപ്പോഴും വീടിനുള്ളിലുണ്ടാകുമെന്ന ആശങ്കയില്‍ കടുത്ത ഭയം തോന്നിയതായി ഫാ. നിധീഷ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പണവും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടതിനേക്കാള്‍ രണ്ട് പാസ്പോര്‍ട്ടുകള്‍ മോഷണം പോയതാണ് ഏറെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്താണ് പൊലീസിനെ ബന്ധപ്പെടിയത്. വീട്ടില്‍ കടന്നവര്‍ ചായയുണ്ടാക്കി കുടിക്കുകയും ബണ്‍സും ഒരു പാക്കറ്റ് ഓറിയോ ബിസ്‌കറ്റും കഴിക്കുകയും ചെയ്തതായി കണ്ടെത്തി. ഇവര്‍ വീടിനുള്ളില്‍ ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് സൂചന. ഒരാള്‍ പുറത്ത് കാവല്‍ നില്‍ക്കുന്നതും മറ്റൊരാള്‍ അകത്തുനിന്ന് സാധനങ്ങള്‍ കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

നഷ്ടപ്പെട്ട ചില സാധനങ്ങള്‍ സമീപത്തെ വഴിയില്‍ വീണുകിടന്നിരുന്നു. ഫാ. നിധീഷിന്റെ തൊപ്പി റോഡില്‍നിന്ന് ലഭിച്ചെങ്കിലും തിരച്ചിലില്‍ പാസ്പോര്‍ട്ടുകള്‍ കണ്ടെത്താനായില്ല. മാക്ബുക്കിലെ ലൊക്കേഷന്‍ സംവിധാനം വഴി പരിശോധിച്ചപ്പോള്‍ ഉപകരണം ദേവാലയത്തിന് സമീപമുള്ള പ്രദേശത്താണെന്ന് സൂചന ലഭിച്ചു. താന്‍ വീട്ടിലുണ്ടാകില്ലെന്ന് അറിയാവുന്ന ആരെങ്കിലും സംഭവത്തിന് പിന്നിലുണ്ടാകാമെന്ന സംശയവും ഫാ. നിധീഷ് പങ്കുവച്ചു. വശത്തെ വാതിലിലൂടെയാണ് രണ്ടുപേര്‍ അകത്തുകടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അടുക്കളയില്‍ കണ്ടെത്തിയ ലൈറ്ററും മറ്റു വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു. വിരലടയാളങ്ങളും ഫോറന്‍സിക് തെളിവുകളും ശേഖരിച്ച് അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window