Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
UK Special
  Add your Comment comment
വിമാനത്തില്‍ കുട്ടികള്‍ക്കൊപ്പം ഇരിക്കാന്‍ അധിക ഫീസ് വേണ്ട; നിരോധനത്തിനൊരുങ്ങി ബ്രിട്ടന്‍
reporter

ലണ്ടന്‍: വിമാനയാത്രയില്‍ കുട്ടികള്‍ക്കൊപ്പം ഇരിക്കാന്‍ മാതാപിതാക്കളില്‍നിന്ന് അധിക തുക ഈടാക്കുന്നത് നിരോധിക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയോ ഒപ്പമുള്ള മുതിര്‍ന്ന വ്യക്തിയുടെയോ സമീപം അധിക നിരക്കില്ലാതെ സീറ്റ് ഉറപ്പാക്കുന്നതാണ് നിര്‍ദേശം. ടിക്കറ്റ് ബുക്കിങ്ങില്‍ പേരിലുണ്ടാകുന്ന അക്ഷരത്തെറ്റുകള്‍ തിരുത്തുന്നതിനുള്ള അധിക ഫീസും ഒഴിവാക്കും. അടുത്ത വര്‍ഷത്തെ വേനലവധിക്ക് മുമ്പ് മാറ്റങ്ങള്‍ നടപ്പാക്കാനാണ് മന്ത്രിമാരുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. അവധിയാത്ര ആസൂത്രണം ചെയ്യുന്ന കുടുംബങ്ങള്‍ക്ക് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നത് തടയുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പറഞ്ഞു.

വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും ഉത്തരവാദിത്തങ്ങളും യാത്രക്കാരുടെ അവകാശങ്ങളും നിര്‍ണയിക്കുന്നതില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന സിവില്‍ ഏവിയേഷന്‍ (കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് റെഗുലേറ്ററി റിഫോം) ബില്‍ നിലവില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. വിമാനയാത്രക്കാരുടെ അവകാശസംരക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍. കുട്ടികള്‍ക്കൊപ്പം ഇരിക്കാന്‍ മാതാപിതാക്കളില്‍നിന്ന് പണം ഈടാക്കുന്നത് അന്യായമാണെന്ന് ബേണ്‍ഹാം വ്യക്തമാക്കി. പേരിലെ ചെറിയ അക്ഷരത്തെറ്റ് തിരുത്താന്‍ വലിയ തുക നല്‍കേണ്ടിവരുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മടക്കയാത്രയില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുമിച്ചിരിക്കാന്‍ നിലവില്‍ 104 പൗണ്ട് വരെ അധികമായി ചെലവാകാമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാകുന്നതോടെ കുടുംബങ്ങളുടെ യാത്രാച്ചെലവ് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window