ലണ്ടന്‍: ബ്രിട്ടിഷ് വ്യോമതാവളത്തിനു നേരെയുള്ള ഗൂഢനീക്കത്തില്‍ ഇറാനു പങ്കുണ്ടെന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെത്തിന്റെ ആരോപണം തള്ളി ഇറാന്‍. ആരോപണത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇറാനിലെ ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തി. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഫെയര്‍ഫഡ് വ്യോമതാവളത്തിനു സമീപത്തുനിന്ന് ബ്രിട്ടിഷ് പൗരരായ അഞ്ച് യുവാക്കളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇറാന്‍ പൗരനായ ഒരാളെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് യുഎസ് സേന ഉപയോഗിച്ച വ്യോമതാവളമാണ് ഫെയര്‍ഫഡ്. അറസ്റ്റുകള്‍ക്കു പിന്നാലെയാണ് ഗൂഢനീക്കത്തില്‍ ഇറാന്റെ പങ്ക് ആരോപിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി രംഗത്തെത്തിയത്.