Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
UK Special
  Add your Comment comment
ഇറാന്‍ സംഘര്‍ഷം: ബ്രിട്ടനില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു
reporter

ലണ്ടന്‍: ഏപ്രില്‍ മുതല്‍ എനര്‍ജി ബില്ലുകള്‍ കുറയുമെന്ന പ്രതീക്ഷയില്‍ ആയിരുന്ന ബ്രിട്ടന്‍, ഇറാനില്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ അക്രമത്തെ തുടര്‍ന്ന് പുതിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇന്ധനവില ഉയരുമെന്ന ആശങ്കയില്‍ ജനങ്ങള്‍ പെട്രോള്‍ സ്റ്റേഷനുകളിലേക്ക് ഓടുന്ന കാഴ്ചകള്‍ പുറത്തുവരുന്നു.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പാശ്ചാത്യ മേഖലയിലേക്കുള്ള എണ്ണ നീക്കത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പലുകളും പോര്‍ട്ടുകളും ആക്രമിച്ചതോടെ സ്ഥിതി ഗുരുതരമായി. ഇതിനകം തന്നെ ക്രൂഡ് ഓയില്‍ വില ബാരലിന് 13 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണിത്.

പെട്രോള്‍, ഡീസല്‍ വാങ്ങിക്കൂട്ടരുതെന്ന് ഡ്രൈവര്‍മാര്‍ക്ക് AA മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ അത് അവഗണിച്ച് പമ്പുകളിലേക്ക് ഒഴുകുകയാണ്. ലണ്ടനിലെ പല ഭാഗങ്ങളിലും ഇന്ധനം തീര്‍ന്നതോടെ പമ്പുകള്‍ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്.

സൗദി അറേബ്യയിലെയും ഖത്തറിലെയും ഇന്ധന പ്ലാന്റുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് അവ അടച്ചിട്ടത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് ആശങ്ക. ഇന്ധനവില ഉയര്‍ന്നാല്‍ പണപ്പെരുപ്പം വീണ്ടും കുതിച്ചുയരുമെന്നതിനാല്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള നീക്കങ്ങള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാറ്റിവെയ്ക്കുമെന്നും വിപണി സൂചിപ്പിക്കുന്നു

 
Other News in this category

 
 




 
Close Window