Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Oct 2026
 
 
UK Special
  Add your Comment comment
ബസില്‍ ഉച്ചത്തില്‍ പാട്ടും വീഡിയോയും വേണ്ട; ഇംഗ്ലണ്ടില്‍ 100 പൗണ്ട് വരെ പിഴയ്ക്ക് നീക്കം
reporter

ലണ്ടന്‍: ബസുകളില്‍ ഹെഡ്ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണിലൂടെ ഉച്ചത്തില്‍ പാട്ടും വീഡിയോകളും കേള്‍പ്പിക്കുന്ന യാത്രക്കാര്‍ക്ക് 100 പൗണ്ട് വരെ പിഴ ചുമത്താന്‍ നടപടി. പൊതുഗതാഗതത്തിലെ സാമൂഹികവിരുദ്ധ പെരുമാറ്റങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ പ്രാദേശിക ഗതാഗത അധികൃതര്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണില്‍ ശബ്ദം ഉയര്‍ത്തുന്നത് യാത്രാനുഭവം മോശമാക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പറഞ്ഞു. യാത്രക്കാരുടെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങള്‍പോലും പൊതുഗതാഗതത്തെ കൂടുതല്‍ സൗകര്യപ്രദമാക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടറും വ്യക്തമാക്കി.

ഉച്ചത്തിലുള്ള ശബ്ദത്തിനു പുറമേ മാലിന്യം വലിച്ചെറിയല്‍, ഇ-സിഗരറ്റ് ഉപയോഗം, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം എന്നിവ തടയുന്നതും നടപടികളുടെ ലക്ഷ്യമാണ്. നിയമം നടപ്പാക്കുന്നതിനുള്ള ചുമതല ബസ് ഡ്രൈവര്‍മാര്‍ക്കായിരിക്കില്ല; ഗതാഗത സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുമാകും നടപടികള്‍ സ്വീകരിക്കുക. ട്രെയിന്‍ യാത്രക്കാരെ ബോധവല്‍ക്കരിക്കാന്‍ 'ശബ്ദമല്ല, യാത്രയാണ് പങ്കുവെക്കേണ്ടത്' എന്ന സന്ദേശവുമായി പ്രചാരണവും നടത്തും. ഹെഡ്ഫോണ്‍ ഉപയോഗിക്കാനും മറ്റുള്ളവരുടെ യാത്രാസൗകര്യം മാനിക്കാനുമാണ് യാത്രക്കാരോട് അഭ്യര്‍ഥിക്കുന്നത്. നിലവിലുള്ള വ്യവസ്ഥകള്‍പ്രകാരം, ശബ്ദം കുറയ്ക്കാനുള്ള നിര്‍ദേശം പാലിക്കാത്ത ട്രെയിന്‍ യാത്രക്കാരെ പുറത്താക്കുകയോ നിയമനടപടികളിലൂടെ 1,000 പൗണ്ട് വരെ പിഴ ചുമത്തുകയോ ചെയ്യാം. ബസുകളിലെ 100 പൗണ്ട് പിഴ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇംഗ്ലണ്ടിനാണ് ബാധകം.

 
Other News in this category

 
 




 
Close Window