Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലും വെയില്‍സിലും ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 15 ശതമാനം വര്‍ധിച്ചു
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള മതവിദ്വേഷ കുറ്റകൃത്യങ്ങളില്‍ 15 ശതമാനം വര്‍ധനയുണ്ടായതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. മുസ്ലിം, ജൂത, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും വര്‍ധന രേഖപ്പെടുത്തി. 2026 മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷത്തിനിടെ പൊലീസ് ആകെ 1,46,825 വിദ്വേഷ കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനമാണ് വര്‍ധന. ഇതില്‍ മതവിദ്വേഷവുമായി ബന്ധപ്പെട്ട കേസുകള്‍ 13 ശതമാനം ഉയര്‍ന്ന് 11,419 ആയി.

മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 15 ശതമാനവും ജൂതര്‍ക്കെതിരായവ പത്ത് ശതമാനവും വര്‍ധിച്ചു. സിഖ് വിഭാഗത്തിനെതിരായ കേസുകളില്‍ മൂന്ന് ശതമാനവും ക്രിസ്ത്യാനികള്‍ക്കെതിരായവയില്‍ 24 ശതമാനവുമാണ് വര്‍ധന. മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള കേസുകളുടെ എണ്ണം 4,479ല്‍നിന്ന് 5,132 ആയി ഉയര്‍ന്നു. രേഖപ്പെടുത്തിയ ആകെ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏകദേശം 74 ശതമാനവും വംശീയതയുമായി ബന്ധപ്പെട്ടവയാണ്. മതപരമായ കാരണങ്ങളാല്‍ നടന്നവ ഏകദേശം എട്ട് ശതമാനം വരും. വിദ്വേഷം സമൂഹങ്ങളെ തുടര്‍ന്നും ബാധിക്കുന്നതിന്റെ മുന്നറിയിപ്പാണ് ഈ കണക്കുകളെന്ന് മന്ത്രി സാറാ ജോണ്‍സ് പ്രതികരിച്ചു. പൊലീസ് പരിഷ്‌കരണ നടപടികള്‍ക്കൊപ്പം മുസ്ലിം, ജൂത സമൂഹങ്ങളുടെയും അവരുടെ ആരാധനാലയങ്ങളുടെയും സുരക്ഷയ്ക്കായി സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window