Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Oct 2026
 
 
UK Special
  Add your Comment comment
അന്യായ പാര്‍ക്കിങ് പിഴകള്‍ക്ക് കടിഞ്ഞാണ്‍; ഡ്രൈവര്‍മാര്‍ക്ക് സമയയിളവുമായി ബ്രിട്ടനില്‍ പുതിയ ചട്ടം
reporter

ലണ്ടന്‍: സ്വകാര്യ കാര്‍ പാര്‍ക്കിങ്ങുകളില്‍ വാഹന ഉടമകളില്‍നിന്ന് അന്യായമായി പിഴ ഈടാക്കുന്നത് തടയാന്‍ പുതിയ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. പാര്‍ക്ക് ചെയ്യണമോ എന്ന് തീരുമാനിക്കാന്‍ അഞ്ച് മിനിറ്റും പാര്‍ക്കിങ് സമയം അവസാനിച്ചശേഷം പുറത്തുകടക്കാന്‍ പത്ത് മിനിറ്റും അനുവദിക്കുന്നതാണ് പ്രധാന വ്യവസ്ഥ. ഈ സമയപരിധിക്കുള്ളില്‍ ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്താന്‍ പാടില്ല. ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ വാഹന ഉപയോക്താക്കള്‍ക്കാണ് പുതിയ ചട്ടത്തിന്റെ പ്രയോജനം ലഭിക്കുക. അന്യായമായ പാര്‍ക്കിങ് പിഴകളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ലക്ഷ്യമെന്ന് ആന്‍ഡി ബേണ്‍ഹാം വ്യക്തമാക്കി.

ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നീതിയുക്തമായ സേവനം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. സ്വകാര്യ പാര്‍ക്കിങ് കമ്പനികളുടെ പ്രവര്‍ത്തനരീതികള്‍ക്കെതിരെ പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കുന്നത്. റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ്ബിന്റെ കണക്കനുസരിച്ച്, 2025-26 കാലയളവില്‍ സ്വകാര്യ പാര്‍ക്കിങ് കമ്പനികള്‍ നല്‍കിയ പിഴ നോട്ടീസുകളുടെ എണ്ണം റെക്കോര്‍ഡ് നിരക്കായ 1.69 കോടിയിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ധനയാണിത്. പാര്‍ക്കിങ് നിബന്ധനകള്‍ മനസ്സിലാക്കാനും സമയപരിധി അവസാനിച്ചാല്‍ വാഹനം പുറത്തെടുക്കാനും മതിയായ സമയം ഉറപ്പാക്കുന്നതിലൂടെ അനാവശ്യ പിഴകള്‍ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window