Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7001 INR  1 EURO=110.0352 INR
ukmalayalampathram.com
Fri 14th Aug 2026
 
 
മതം
  Add your Comment comment
ആഷ്ഫോര്‍ഡ് സെന്റ്. തോമസ് മലങ്കര കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല മലങ്കര ബൈബിള്‍ ഓറിയെന്റേഷന്‍ ക്യാമ്പ്
Text By: UK Malayalam Pathram
യുകെയിലെ മലങ്കര സുറിയാനി കത്തോലിക്ക സഭകളിലെ, വലിയ മിഷനുകളില്‍ ഒന്നായ ആഷ്ഫോര്‍ഡ് സെന്റ്. തോമസ് മലങ്കര കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ സണ്ടേ സ്‌കൂള്‍ കുട്ടികളെയും, യുവജനങ്ങളെയും ഉള്‍പെടുത്തി അവധിക്കാല മലങ്കര ബൈബിള്‍ ഓറിയെന്റേഷന്‍ ക്യാമ്പ് വിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.

ഈ വര്‍ഷം ആഗോള കത്തോലിക്ക സഭ ആരാധന വര്‍ഷമായി ആചരിക്കുമ്പോള്‍ 'സൊഗ്‌ദോ' ആത്മാവില്‍ കര്‍ത്താവിനെ ആരാധിക്കാം എന്ന വിഷയത്തിനെ ആസ്പദമാക്കി 22ന് ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ വില്ലെസ്ബെറോ WI ഹാളില്‍ വച്ച് ഇടവക വികാരി ജോണ്‍സന്‍ പേഴുംകൂട്ടത്തില്‍ ഒഐസിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. അന്നേ ദിവസം രാവിലെ ക്ലാസ്സുകള്‍ക്ക് മുന്നോടിയായി സണ്ടേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷിജു തോമസിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന മീറ്റിംഗില്‍ വികാരി അച്ചന്‍ ഉദ്ഘാടനം ചെയ്യുന്നതും, ഇടവക ട്രസ്റ്റി ജോണ്‍സന്‍ മാത്യുസ്, ഇടവക സെക്രട്ടറി ലിജു ചാക്കോ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യും.

ശേഷം നടക്കുന്ന ക്യാമ്പില്‍ ബൈബിള്‍ ക്ലാസ്സുകള്‍, ഗ്രൂപ്പ് ആക്ടിവിറ്റികള്‍, സൗഹൃദ കൂട്ടായ്മകള്‍ എന്നിവ ഉള്‍പെടുന്ന വിവിധ പരിപാടികള്‍ കൂടാതെ Faith, Fun, Friendship എന്ന പ്രമേയത്തിലും അറിയുക, സ്നേഹിക്കുക, വളരുക എന്ന സന്ദേശത്തോടെയും സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് കുട്ടികളുടെയും, യുവജനങ്ങളുടെയും ആത്മീക സാമൂഹിക വ്യക്തിത്വ വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണന്നും അതോടൊപ്പം സെന്റ്. തോമസ് മലങ്കര കത്തോലിക്ക മിഷന്‍ ആഷ്ഫോര്‍ഡിലെ കുട്ടികളും യുവജനങ്ങളും കുടുംബങ്ങളും വിശ്വാസത്തിലും, സൗഹൃദത്തിലും, സന്തോഷത്തിലും വളരാന്‍ ഈ ക്യാമ്പ് സഹായകമാകുമെന്ന് സംഘാടകര്‍ സംയുക്തമായി അറിയിച്ചു.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സണ്ടേ സ്‌കൂള്‍ സെക്രട്ടറി സിനു പൗലോസ് എല്ലാവര്‍ക്കും നന്ദി അറിയിക്കും. കടന്നു വന്ന എല്ലാവര്‍ക്കും സ്നേഹവിരുന്നും വിപുലമായ കാര്‍ പാര്‍ക്ക് സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്

ഹാളിന്റെ വിലാസം

Willesborough WI Hall, 100 Church Rd, Willesborough, Ashford TN24 0JG Kent
 
Other News in this category

 
 




 
Close Window