Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
യോവില്‍ മലയാളി ഹിന്ദു സമൂഹം കര്‍ക്കടക വാവ് ബലിതര്‍പ്പണ ചടങ്ങ് ഓഗസ്റ്റ് 12ന്
Text By: UK Malayalam Pathram
യോവില്‍ മലയാളി ഹിന്ദു സമൂഹം (YMHS)യുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക വാവ് ബലിതര്‍പ്പണ ചടങ്ങ് ഈമാസം 12ന് ബുധനാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ സട്ടണ്‍ ബിംഗ്ഹാം റിസര്‍വോയറില്‍, യോവില്‍, സോമര്‍സെറ്റില്‍ സംഘടിപ്പിക്കും. തന്ത്രവിദ്യ വിദഗ്ധന്‍ ഗോപികൃഷ്ണന്‍ ഉണ്ണിത്താന്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കും.


ഹിന്ദു ആചാരപ്രകാരം പൂര്‍വ്വികരെ സ്മരിച്ച് നടത്തുന്ന ബലിതര്‍പ്പണ ചടങ്ങില്‍ എല്ലാ മലയാളി ഹിന്ദു കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങിനാവശ്യമായ എല്ലാ ഒരുക്കങ്ങളും യോവില്‍ മലയാളി ഹിന്ദു സമാജം പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ കണ്ടെത്തുക


കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക

* സജീവ്: 07879107895

* ശ്യാം: 07586672988

* റിജേഷ്: 07961572816


യുകെയിലെ മലയാളി ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുന്ന ആത്മീയവും സാംസ്‌കാരികവുമായ ഈ ചടങ്ങില്‍ പരമാവധി ആളുകള്‍ പങ്കാളികളാകണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window