Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ജര്‍മനിയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി അധികാരം പിടിക്കാന്‍ ഇനി അല്‍പദൂരം: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അത് ആദ്യ നേട്ടം
Text By: UK Malayalam Pathram
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മനിയിലെ ഒരു സംസ്ഥാനത്ത് അധികാരം പിടിക്കുന്നതിന് അടുത്തെത്തിയിരിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുകയാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (AfD). കിഴക്കന്‍ സംസ്ഥാനമായ സാക്സോണി-അന്‍ഹാള്‍ട്ടിലാണ് പാര്‍ട്ടി ചരിത്ര വിജയം നേടിയിരിക്കുന്നത്.
ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി 44 ശതമാനം വോട്ടുകളോടെ വിജയം ഉറപ്പിച്ചെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം നേടിയില്ല.
ഭൂരിപക്ഷത്തിനായി 5 ശതമാനം വോട്ട് നേടിയ തീവ്ര-ഇടതുപക്ഷ പാര്‍ട്ടിയായ 'സാഹ്‌റ വാഗന്‍ക്നെക്റ്റ് അലയന്‍സു'മായി (BSW) സഖ്യമുണ്ടാക്കി പ്രവര്‍ത്തിക്കുക എന്നത് പാര്‍ട്ടിയുടെ മുന്നിലുള്ള ഒരു സാധ്യതയാണ് എന്നാല്‍, അത്തരമൊരു ധാരണയില്‍ താല്‍പ്പര്യമില്ലെന്ന് AfD വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ജര്‍മനിയില്‍ ഒരു തീവ്രവലതുപക്ഷ പാര്‍ട്ടി ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ വിജയം നേടുന്നത്. കുടിയേറ്റ വിരുദ്ധ നിലപാടുകളും സാമ്പത്തിക അസംതൃപ്തിയുമാണ് AfDയുടെ പ്രധാന പ്രചരണ വിഷയങ്ങള്‍. എന്നാല്‍ ഈ പാര്‍ട്ടിക്ക് വ്യക്തമായ വികസന പദ്ധതികള്‍ ഇല്ലെന്നും വിദ്വേഷ രാഷ്ട്രീയമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്നുമാണ് എതിരാളികള്‍ ആരോപിക്കുന്നത്. പരമ്പരാഗത പാര്‍ട്ടിയായ സിഡിയുവിന് 18.4 ശതമാനം വോട്ടാണ് പിടിക്കാനായത്.
 
Other News in this category

 
 




 
Close Window