Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1823 INR  1 EURO=110.1564 INR
ukmalayalampathram.com
Wed 15th Jul 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യുവാവ് രക്ഷപ്പെട്ടു
Reporter

മസ്‌കത്ത്: റൂവിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കാര്‍ ഓടിച്ചിരുന്ന യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ പത്തരയോടെ റൂവി സി.ബി.ഡി ഏരിയയില്‍ ഒമാന്‍ടെല്‍ ടവറിനടുത്തുള്ള റോഡിലാണ് സംഭവം. മത്ര സൂഖിലെ വ്യാപാരിയായ പാകിസ്താന്‍ സ്വദേശി മുറാദിന്റെ കാറാണ് കത്തിനശിച്ചത്. മുറാദിന്റെ മകന്‍ ശുഐബ് ഓടിച്ചുവന്ന കാറില്‍ നിന്ന് ഒമാന്‍ടെല്‍ ടവറിന് സമീപം എത്തിയപ്പോള്‍ പുക ഉയരുകയായിരുന്നു. പുറകില്‍ വന്ന പൊലീസ് വാഹനമാണ് പുക ഉയരുന്നത് കണ്ടെത്തിയത്. ഉടന്‍ ഹോണ്‍ മുഴക്കി ശുഐബിനോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കാര്‍ നിര്‍ത്തി പുറത്തിറങ്ങി ശുഐബ് ഓടി രക്ഷപ്പെട്ടയുടന്‍ തീപിടിക്കുകയായിരുന്നു. മറ്റുവാഹനങ്ങള്‍ അടുത്തുവരാതിരിക്കാന്‍ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ഉടന്‍ സ്ഥലത്തെത്തി. അര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭത്തെ തുടര്‍ന്ന് അരമണിക്കൂറോളം പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

 
Other News in this category

 
 




 
Close Window