യുപിയിലെ മഹാകുംഭമേള ഇക്കുറി വലിയ സംഭവമാകും. മേള നടക്കുന്ന വേദിയില്‍ 200 സ്ഥലങ്ങളിലായി 744 താത്കാലിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. നഗരത്തിന്റെ പല ഭാഗങ്ങളില്‍ 268 ഇടങ്ങളിലായി ആകെ 1107 സ്ഥിരം ക്യാമറകളും പ്രവര്‍ത്തിക്കും. മഹാകുംഭമേളയില്‍ എത്തുന്ന ആളുകളുടെ എണ്ണം കണക്കാക്കാനുമാണിത്. പ്രയാഗ്‌രാജില്‍ ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമ വേദിയില്‍ 40 മുതല്‍ 45 കോടി വരെ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് സര്‍ക്കാര്‍ കരുതപ്പെടുന്നത്.
ഓരോ തീര്‍ത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം. എ.ഐ സാങ്കേതിക വിദ്യയും മറ്റ് നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് സംഘാടകര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എ.ഐ അധിഷ്ഠിത ക്യാമറകള്‍ തന്നെയായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം കണക്കാക്കാന്‍ പ്രധാനമായും ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ ആര്‍എഫ്‌ഐഡി ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളുമുണ്ടാകും. |