Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1823 INR  1 EURO=110.1564 INR
ukmalayalampathram.com
Wed 15th Jul 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
സൗദി അറേബ്യയിലെ ജയിലുകളിലെ ഇന്ത്യക്കാരെ മാതൃരാജ്യത്തെ ജയിലുകളിലേക്കു മാറ്റും
reporter
ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിക്കപ്പെടുന്നു. സൗദി അറേബ്യന്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഇനിയുള്ള കാലം തടവു ശിക്ഷ ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും. ഇരു രാജ്യങ്ങളുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. സൗദി സന്ദര്‍ശിക്കുന്ന അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി അവിടത്തെ ആഭ്യന്തരമന്ത്രി മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.

കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ നിലവിലുണ്ട്. 1691 ഇന്ത്യക്കാര്‍ സൗദി ജയിലുകളില്‍ കഴിയുന്നുണ്ട്. ശിക്ഷ നാട്ടിലനുഭവിച്ചാല്‍ മതിയെന്ന് ധാരണയുണ്ടാവുകയാണെങ്കില്‍ അത് മലയാളികളടക്കമുള്ള ഇന്ത്യന്‍ തടവുകാര്‍ക്ക് ആശ്വാസമാകും.

സൗദി സര്‍ക്കാറിന്റെ ക്ഷണമനുസരിച്ച് എത്തിയ അറ്റോര്‍ണി ജനറല്‍ സൗദി നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുള്‍കരീം ഈസയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ ഉണ്ടായ ധാരണകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.
 
Other News in this category

 
 




 
Close Window