Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9208 INR
ukmalayalampathram.com
Wed 24th Sep 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഒമാനില്‍ വാരാന്ത്യ അവധി വെള്ളി, ശനി ദിവസങ്ങളിലാക്കുന്നു
Reporter

മസ്‌കത്ത്: ഒമാനില്‍ വാരാന്ത്യ അവധിദിനങ്ങള്‍ വെള്ളി, ശനി ദിവസങ്ങളിലാക്കി ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉത്തരവിറക്കി. നിലവില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് രാജ്യത്ത് വാരാന്ത്യ അവധി. ഉത്തരവ് മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഒമാനിലെ അവധി ദിനങ്ങള്‍ ഏകീകരിക്കുന്നതിനാണ് നടപടി. പുതിയ തീരുമാനത്തോടെ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വാരാന്ത്യ അവധി വെള്ളി, ശനി ദിവസങ്ങളിലാകും.

അവധി ദിനങ്ങള്‍ പുന:ക്രമീകരിക്കുന്നത് സംബന്ധിച്ച മന്ത്രിസഭാ നിര്‍ദേശം അംഗീകരിച്ച് ഒമാന്‍ ഭരണാധികാരി കഴിഞ്ഞദിവസമാണ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലക്കും അവധി മാറ്റം ബാധകമാണ്. പെരുന്നാളിനും മറ്റും പൊതുഅവധി പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാര്‍സ്വകാര്യ മേഖലകള്‍ക്ക് തുല്യമായ അവധിദിനങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്കാണ് കൂടുതല്‍ അവധി ലഭിക്കുന്നത്. സ്വകാര്യമേഖലയിലേക്ക് കൂടുതല്‍ ഒമാനികളെ ആകര്‍ഷിച്ച് സ്വദേശിവത്കരണം ശക്തമാക്കാന്‍ കൂടിയാണിത്.

ശനിയും ഞായറും അവധിയുള്ള രാജ്യങ്ങളുമായി പ്രവൃത്തിദിവസങ്ങളില്‍ നാലുദിവസത്തെ വ്യത്യാസമാണ് ഇപ്പോള്‍ ഒമാനില്‍ അനുഭവപ്പെടുന്നത്. ഇത് മൂന്നായി കുറക്കാന്‍ പുതിയ തീരുമാനം വഴിവെക്കുമെന്ന് ബിസിനസ് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ തീരുമാനത്തെ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികളും സ്വാഗതം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധി ഒരേദിവസമാകുന്നത് കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഉപകരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ വ്യാപകമായ പ്രചാരണമാണ് പുതിയ തീരുമാനത്തിന് ലഭിക്കുന്നത്.

 
Other News in this category

 
 




 
Close Window