Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.91 INR  1 EURO=111.5698 INR
ukmalayalampathram.com
Sat 16th May 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
പ്രവാസികള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കാത്തത് രാജ്യത്തിന്റെ പോരായ്മ: സമദാനി
Reporter

പ്രവാസികള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കാത്തത് രാജ്യത്തിന്റെ പോരായ്മയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി. കേരള പ്രവാസി ലീഗിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടും വീടും കുടുംബവും വിട്ട് അന്യ നാടുകളില്‍ ജോലി ചെയ്ത് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കിയിട്ടില്ല. ഇത് ഒരു രാജ്യത്തിന്റെ പോരായ്മയാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തി പരിഹാരം കണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രവാസി പ്രശ്‌നങ്ങള്‍ കാണാതെ പോയ പോരായ്മ മനസ്സിലാക്കിയാല്‍ മാത്രമേ പരിഹാരം സാധ്യമാവുകയുള്ളൂവെന്നും സമദാനി പറഞ്ഞു.

 
Other News in this category

 
 




 
Close Window