Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9208 INR
ukmalayalampathram.com
Wed 24th Sep 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മാധ്യമ സ്വാതന്ത്ര്യം ഹനിക്കില്ല കുവൈറ്റ് പ്രധാനമന്ത്രി
Reporter

കുവൈറ്റ് സിറ്റി: രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യവും ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങളും സര്‍ക്കാര്‍ ഹനിക്കില്ലെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ്. സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന എകീകൃത മാധ്യമ നിയമം (യൂനിഫൈഡ് മീഡിയ ലോ) മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്ലാതെ നിയമം അടിച്ചേല്‍പ്പിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ബയാന്‍ പാലസില്‍ രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നിര്‍ദിഷ്ട എകീകൃത മാധ്യമ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ മാധ്യമ മേഖലയില്‍ ഉയര്‍ന്ന സംശയങ്ങള്‍ ദുരീകരിക്കുകയും ആശങ്കകള്‍ക്ക് വിരാമമിടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടന്ന കൂടിക്കാഴ്ചയില്‍ വാര്‍ത്താവിതരണ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അസ്വബാഹും സംബന്ധിച്ചു.

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലുള്ള മാധ്യമ സ്വാതന്ത്ര്യം കുവൈത്തിലും അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ ഒരിക്കലും മാധ്യമങ്ങള്‍ക്കോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ല. മറിച്ച്, അന്താരാഷ്ട്ര നിലവാരത്തിനൊപ്പം നില്‍ക്കാന്‍ കുവൈത്തിലെ മാധ്യമങ്ങളെ സഹായിക്കുകയും പിന്തുണക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം കല്‍പ്പിക്കുന്നവയാണ് കുവൈത്തിലെ മാധ്യമങ്ങള്‍. ഏറെ ഉത്തരവാദിത്തബോധം പ്രകടിപ്പിക്കുന്നവയും. അതുകൊണ്ടുതന്നെ കുവൈത്തി ജനതയുടെ അഭിമാനമാണ് ഇവിടത്തെ മാധ്യമങ്ങള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എകീകൃത മാധ്യമ നിയമവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളും എതിര്‍പ്പുകളുമുണ്ടെങ്കില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ ഒരുക്കമാണെന്നും നിയമത്തില്‍ എന്തെങ്കിലും പോരായ്മകളോ ദൗര്‍ബല്യങ്ങളോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യം അംഗീകരിക്കുന്ന രാജ്യമെന്ന കുവൈത്തിന്റെ നിലപാടിന് മാറ്റമൊന്നുമുണ്ടാവില്ലെന്നും പ്രീ സെന്‍സര്‍ഷിപ്പ് നടപ്പാക്കാത്ത ചുരുക്കും രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത് എന്നും വാര്‍ത്താവിതരണ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അസ്വബാഹ് എടുത്തുപറഞ്ഞു. പുതിയ നിയമത്തിലും ഇത്തരം സംവിധാനങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window