Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9208 INR
ukmalayalampathram.com
Wed 24th Sep 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
നിയമലംഘകര്‍ക്ക് സൗദി രാജാവിന്റെ വക ശിക്ഷ ഇളവ്
Reporter

റിയാദ്: സൗദിയിലെ പുതിയ തൊഴില്‍ നിയമ വ്യവസ്ഥ നടപ്പാക്കുന്നതിനു മുന്‍പായി നിയമലംഘകര്‍ക്ക് ശിക്ഷാ ഇളവുകളും വന്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. നിയമലംഘകര്‍ക്ക് സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ലഭിക്കാത്ത ആനുകൂല്യങ്ങളാണ് കഴിഞ്ഞ ദിവസം അബ്ദുള്ള രാജാവ് അംഗീകാരം നല്‍കിയത്. മുമ്പു പ്രഖ്യാപിച്ച മൂന്നുമാസത്തെ സമയപരിധി അവസാനിക്കുന്ന ജൂലൈ മൂന്നിനകം പദവി ശരിപ്പെടുത്തുന്ന വിദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വന്‍ ആനുകൂല്യങ്ങളും ശിക്ഷാ ഇളവുകളും നല്‍കും. എക്‌സിറ്റില്‍ രാജ്യം വിടുന്നവര്‍ക്ക് ഇഖാമ പുതുക്കാനുള്ള ഫീസ് ഒഴിവാക്കി.

വിദേശികള്‍ ഏറ്റവും അധികം തൊഴില്‍ പ്രശ്‌നമായ ഹുറൂബുകാര്‍ക്ക് (സ്‌പോണ്‍സര്‍ ഒളിച്ചോട്ടക്കാരനായി മുദ്രകുത്തുക) സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാനും ഹജ്ഉംറ വിസയിലെത്തി രാജ്യത്ത് തങ്ങുന്നവര്‍ക്ക് നിയമ വിധേയരാവാനും അനുവാദം നല്‍കി. ഹൗസ് െ്രെഡവര്‍മാര്‍ക്കും വീട്ടുവേലക്കാരികള്‍ അടക്കമുള്ളവര്‍ക്കും സ്വകാര്യ കമ്പനിയിലേക്ക് ജോലി ചെയ്യുന്നതിനും തൊഴില്‍ മാറുന്നതിനും അനുമതി നല്‍കി. പ്രഫഷണല്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി മാറ്റുന്നതിന് കമ്പനികള്‍ക്ക് അനുമതിയായി. എല്ലാക്കാര്യങ്ങളും ലേബര്‍ ഓഫീസുകളും ജവാസത്തും (പാസ്‌പോര്‍ട്ട്) വഴി ഉദാര നടപടികളിലൂടെ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

എക്‌സിറ്റില്‍ രാജ്യം വിടുന്നവരുടെ വിരലടയാളം രേഖപ്പെടുത്തും. ഇവര്‍ക്ക് പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കില്ല. ഹുറൂബിന്റെ പേരില്‍ കേസുള്ള തൊഴിലാളികള്‍ പഴയ സ്‌പോണ്‍സറുമായുള്ള തര്‍ക്കങ്ങള്‍ കോടതിയില്‍തന്നെ തീര്‍ക്കണം. പദവി ശരിപ്പെടുത്തിയതിനുശേഷം ഒരു കുടുംബത്തില്‍ പരമാവധി നാലു വീട്ടുവേലക്കാരെ ഉണ്ടാകാന്‍ പാടുളളൂ. പച്ച കാറ്റഗറിക്ക് താഴെയുള്ള പത്തോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുകയില്ല. (അതായത് പച്ച, എക്‌സലന്റ് വിഭാഗം കമ്പനികളിലേക്ക് മാത്രമേ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുകയുള്ളൂ).

ഒന്‍പതും അതില്‍ താഴെയും ജീവനക്കാരുള്ള വളരെ ചെറിയ പച്ച വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലേക്ക് പരമാവധി നാലുപേര്‍ക്ക് മാത്രമേ സ്‌പോണ്‍സര്‍ഷിപ്പ് മാറാനാകൂ. ഇത്തരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയതിനുശേഷം ഈ സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ എണ്ണം ഒന്‍പതില്‍ കൂടാന്‍പാടില്ല. ഈ സ്ഥാപനങ്ങള്‍ 3000 റിയാല്‍ മിനിമം ശമ്പളത്തിന് നിര്‍ബന്ധമായും ഒരു സൗദിയെ ജോലിക്കുവെച്ചിരിക്കണം. പദവി ശരിയാക്കുന്നതിനുള്ള സാവകാശം ആരംഭിച്ച 2013 ഏപ്രില്‍ ആറിനുശേഷം രൂപീകൃതമായ പുതിയ കമ്പനികളിലേക്ക് നിയമ ലംഘകര്‍ക്ക് അനുവദിക്കപ്പെട്ട ഈ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമല്ല.നിയമലംഘകരായ വിദേശികളെ ജോലിക്ക് നിയമിക്കുകയോ താമസിപ്പിക്കുകയോ ചെയ്യുന്നത് രണ്ടുവര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഓരോ നിയമലംഘനത്തിനും ഈ ശിക്ഷ ലഭിക്കുന്നതും അനധികൃത തൊഴിലാളിയുടെ എണ്ണത്തിനനുസരിച്ച് ശിക്ഷ ഇരട്ടിക്കുന്നതുമാണ്. നിയമലംഘകനായ വിദേശിക്ക് എക്‌സിറ്റില്‍ പോകാന്‍ വൈകിയാല്‍ രണ്ടുവര്‍ഷത്തെ തടവും പിഴയും ലഭിക്കും.

ഇഖാമ (താമസാനുമതി), തൊഴില്‍ നിയമ ലംഘകര്‍ക്ക് തങ്ങളുടെ പദവി ശരിപ്പെടുത്തുന്നതിന് അനുവദിക്കപ്പെട്ട സമയപരിധിക്കകം തൊഴിലും താമസവും നിയമ വിധേയമാക്കാന്‍ എല്ലാ ഇന്ത്യാക്കാരും സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു അഭ്യര്‍ഥിച്ചു. രാജാവിന്റെ 'തൊഴില്‍ പദവി ഉദാരവത്കരണ' പ്രഖ്യാപനം വന്ന ഉടന്‍തന്നെ നിയമ ലംഘകരായി കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഇത് ആഹഌദവാര്‍ത്തയായി.ഹൗസ് െ്രെഡവര്‍, ഹജ്ഉംറ വിസയില്‍ എത്തിയവര്‍, തോട്ടം തൊഴിലാളികള്‍ ഹുറൂബുകാര്‍, വീട്ടുജോലിക്കാര്‍ എന്നിങ്ങനെ രാജ്യത്ത് ലക്ഷക്കണക്കിന് മലയാളികള്‍ക്ക് സൗദി രാജാവിന്റെ പ്രഖ്യാപനം ഗുണകരമാകും.എന്നാല്‍ മൂന്നുമാസത്തെ കാലാവധിക്കുശേഷം പദവി ശരിയാക്കാത്തവര്‍ രാജ്യം വിട്ടില്ലെങ്കില്‍ കര്‍ശന ശിക്ഷകള്‍ ലഭിക്കുമെന്ന് സൗദി മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. സൗദി രാജാവിന്റെ കാരുണ്യം പരമാവധി എല്ലാ ഇന്ത്യാക്കാരും പ്രയോജനപ്പെടുത്തണമെന്ന് ഡി.സി.എം. സിബി ജോര്‍ജ് മംഗളത്തോടു പറഞ്ഞു.

 
Other News in this category

 
 




 
Close Window