Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇംഗ്ലീഷുകാര്‍ പറയുന്നതു പോലെ ഇംഗ്ലിഷ് പറഞ്ഞില്ലെങ്കില്‍ ജോലി തെറിക്കും
reporter
ലണ്ടന്‍: നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നു ക്യാബിനറ്റ് മന്ത്രി. തദ്ദേശീയരെ പോലെ ഇംഗ്ലീഷ് പറയാന്‍ സാധിക്കാത്ത കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കാനും ബുദ്ധിമുട്ടാണ്. കമ്യൂണിറ്റീവ് സെക്രട്ടറി എറിക് പിക്കിള്‍സാണ് വിവാദ പരാമര്‍ശം നടത്തിയത്. കൂടിയേറ്റക്കാരെ ഇംഗ്ലീഷ് സമൂഹത്തിന്റെ ഭാഗമാക്കണമെങ്കില്‍ അവര്‍ നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. അല്ലാത്തവര്‍ ബ്രിട്ടണില്‍ സ്ഥിരം താമസക്കാരനായാല്‍ രണ്ടാംകിട പൗരന്‍മാരായി കണക്കാക്കും. എന്നാല്‍ ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയാത്ത കുട്ടികളെ സ്‌കൂളില്‍ നിന്നു പുറത്താക്കില്ല. പ്രൈമറി സ്‌കൂളിലെ 17 ശതമാനവും സെക്കന്‍ഡറി സ്‌കൂളിലെ 12 ശതമാനവും കുട്ടികള്‍ ഇംഗ്ലിഷ് നന്നായി സംസാരിക്കുന്നില്ല. ആറു വര്‍ഷം മുന്‍പ് ഇത് യഥാക്രമം 10 ഉം 12 ഉം ശതമാനമായിരുന്നു. യുകെയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്ള സാഹചര്യത്തിലാണു ഇംഗ്ലിഷ് ഭാഷ നിര്‍ബന്ധമാക്കുന്നത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കു 10 മില്യണ്‍ പൗണ്ടിന്റെ സമ്മാനവാഗ്ദാനവുമുണ്ട്. കുടിയേറ്റക്കാരെ ബാധിക്കുന്ന രേഖകള്‍ പല ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തുന്നതു നിര്‍ത്തണമെന്നു സര്‍ക്കാര്‍ ഓഫിസുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ വേണ്ടിയാണിത്.
 
Other News in this category

 
 




 
Close Window