Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഹോം ഓഫിസ് വെബ്‌സൈറ്റിനെതിരേ ആക്രമണം
Correspondent
ലണ്ടന്‍: ബ്രിട്ടീഷ് ഹോം ഓഫീസ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. ഹാക്കര്‍മാരുടെ ആക്രമണമാണു കാരണമെന്നു വ്യക്തമായിട്ടുണ്ട്. അനോനിമസ് എന്ന കുപ്രസിദ്ധ ഹാക്കിങ് ഗ്രൂപ്പിനെയാണ് സംശയിക്കുന്നത്.

സര്‍ക്കരിന്റെ ചില നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഹാക്കിങ് എന്നു സൂചന. ബ്രിട്ടീഷ് സമയം ശനിയാഴ്ച രാത്രി പതിനൊന്നു മുതലാണ് സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. ട്രാഫിക് ക്രമാതീതമായെന്ന സന്ദേശം മാത്രമാണ് ലഭ്യമായിരുന്നത്.

സ്വകാര്യ ഇമെയ്‌ലുകള്‍ക്ക് ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് ട്വിറ്ററിലെ ഒരു സന്ദേശത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. യുകെയില്‍ നിന്നു യുഎസിലേക്ക് കുറ്റവാളികളെ കൈമാറുന്നതിലാണ് പ്രതിഷേധമെന്ന് മറ്റൊരു സന്ദേശത്തില്‍ പറയുന്നു.

10 ഡൗണിങ് സ്ട്രീറ്റ് വെബ്‌സൈറ്റിനെതിരേയും ആക്രമണമുണ്ടാകുമെന്ന് ചില സന്ദേശങ്ങളില്‍ ഭീഷണിയുണ്ട്. എന്നാല്‍, ഇത്തരം സന്ദേശങ്ങള്‍ യഥാര്‍ഥമാണോ എന്ന് ഇനിയും സ്ഥിരീകരിക്കനായിട്ടില്ല.

യുകെയുടെ പൗരന്‍മാര്‍ കുറ്റം ചെയ്തതിനു വ്യക്തമായ തെളിവില്ലാതെ അവരെ യുഎസിനു കൈമാറരുതെന്ന് അനോനിമസിന്റേതെന്നു പറയുന്നു ഒരു സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കുന്നു. യുകെയില്‍ ചെയ്ത കുറ്റകൃത്യമാണെങ്കില്‍ അതിനു യുകെയില്‍ തന്നെ വിചാരണ നടത്തണമെന്നും ആവശ്യം.
 
Other News in this category

 
 




 
Close Window