Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ക്ഷയരോഗത്തിനെതിരേ യുകെയില്‍ കര്‍ശന പരിശോധന
Staff correspondent
ലണ്ടന്‍ : ക്ഷയരോഗം എന്ന മാരക രോഗത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ യുകെയിലെ ഇമിഗ്രേഷന്‍ വിഭാഗം കര്‍ശന നടപടി സ്വീകരിക്കുന്നു. പത്തു വര്‍ഷത്തിനിടെ 40 മില്യണ്‍ പൗണ്ട് ഈ രോഗ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിക്കു മുതിരുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ വ്യക്തമാക്കി. യുകെയിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ക്കിടയില്‍ ക്ഷയരോഗം വ്യാപകമായി കണ്ടു വരുന്നുണ്ട് . ഇത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ് . അല്ലെങ്കില്‍ എന്‍എച്ച്എസിന് അത് വന്‍ ബാധ്യത വരുത്തിവയ്ക്കുമെന്നാണു വിശദീകരണം.

യുകെയിലേക്കു കുടിയേറാന്‍ കാത്ത് 67 രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു പേര്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ് . ഇവരില്‍ പലരിലും ഈ രോഗ ലക്ഷണം കണ്ടു തുടങ്ങിയിതില്‍ യാത്ര തത്കാലം മരവപ്പിച്ചിരിക്കുകയാണ്. കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രം ആളെ കടത്തി വിട്ടാല്‍ മതിയെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ക്ഷയരോഗികളുള്ള ലോകത്തെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യമാണ് യുകെ. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇപ്പോള്‍ യുകെയ്ക്കുള്ളത്. കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇത് എത്തിയിരിക്കുന്നു. തുടര്‍ച്ചയായി ഇത് വര്‍ധിക്കുന്നതു തടയാന്‍ കര്‍ശന നടപടി അനിവാര്യമാണെന്നാണ് ഇപ്പോഴത്തെ വിലിയിരുത്തല്‍ . കുടിയേറ്റക്കാരെ പ്രത്യേക പരിശോധനയ്ക്കു വിധേയരാക്കാനും ക്ഷയരോഗം തടയുന്നതിനുള്ള കര്‍ശന പരിശോധനയും നടപടികളും സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുടിയേറ്റ വകുപ്പു മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window