Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസ വൈകുമ്പോള്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തു തുടരാനോ രാജ്യം വിടാനോ കഴിയുന്നില്ല
Staff correspondent
ലണ്ടന്‍ : വിസ വൈകുന്നതു കാരണം നിയമക്കുരുക്കില്‍പ്പെടുകയാണെന്ന് യുകെയിലെ വിദേശ വിദ്യാര്‍ഥികള്‍ . വിസ വൈകുന്ന സാഹചര്യത്തില്‍ രാജ്യത്തു തുടരാനോ രാജ്യം വിടാനോ സാധിക്കാത്ത അവസ്ഥയുണ്ട് . പാസ്‌പോര്‍ട്ടില്ലാതെ അഞ്ചു മാസം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതുസംബന്ധിച്ച പ്രതിഷേധ പെറ്റീഷനില്‍ നൂറുകണക്കിനു വിദേശ വിദ്യാര്‍ഥികള്‍ ഒപ്പുവച്ചിട്ടുണ്ട് . അടിസ്ഥാനപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് പരാതിയില്‍ പറയുന്നു. സമ്മറിന്റെ അവസാനത്തോടെ പ്രശ്‌നത്തിനു പരിഹാരമുണ്ടാകുമെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി.

ഇതൊരു ഗുരുതരമായ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് അഭിപ്രായപ്പെടുന്നു. യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള കഴിവിനെ തന്നെ ഇതു ബാധിക്കും. എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകുമെന്നും യൂണിയന്റെ മുന്നറിയിപ്പ്.

17,000 പൗണ്ട് മുടക്കി മാസ്റ്റേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കിയ യുഎസ് വിദ്യാര്‍ഥിനിയാണ് അഞ്ചു മാസമായി വിസ കാത്തിരിക്കുന്നത്. രേഖകളൊന്നും ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. മുത്തശ്ശിയുടെ ആരോഗ്യസ്ഥിതി വഷളായിട്ടും നാട്ടില്‍ പോകാന്‍ സാധിച്ചില്ലെന്ന് ഈ പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window