Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കു തിരിച്ചടി
Staff correspondent
ലണ്ടന്‍ : കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ ഹോം ഓഫിസ് കൊണ്ടുവന്ന വിസ പരിഷ്‌കരണ നടപടികള്‍ നിയമപരമായി നിലനില്‍ക്കുന്നതെന്നു സുപ്രീംകോടതി. ഇതോടെ കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു തിരിച്ചടിയായി. പാര്‍ലമെന്റ് പാസാക്കാത്ത നിയമങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ഇതോടെ വിദേശ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും തടയാന്‍ സാധിക്കില്ല. ഹോം ഓഫിസ് കൊണ്ടു വന്ന പരിഷ്‌കാര പ്രകാരം കുറഞ്ഞ വേതനവും ജോലി യോഗ്യതയും മൂലം പാക്കിസ്ഥാന്‍കാരന്‍ ഹുസൈന്‍ സുള്‍ഫിക്കര്‍ അല്‍വിക്കു രാജ്യത്തു തങ്ങാന്‍ കഴിയാതെ വന്നപ്പോഴാണു വിഷയം കോടതിയില്‍ എത്തിയത്. ഹോം ഓഫിസര്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ പാര്‍ലമെന്റ് അവതരിപ്പിച്ച ഔദ്യോഗിക ഇമിഗ്രേഷന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതാണു ഇത്തരമൊരു വിധി പ്രഖ്യാപിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്. 

 

വിധി പ്രഖ്യാപിച്ചതോടെ ഹോം ഓഫിസ് പാര്‍ലമെന്റിനെ സമീപിക്കുമെന്നാണു റിപ്പോര്‍ട്ട്. വിധിയുടെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ രംഗത്തു വരുമെന്നാണു സൂചന. 2003 ലാണു അല്‍വി യുകെയില്‍ എത്തിയത്. വിദ്യാര്‍ഥി വിസയിലായിരുന്നു രാജ്യത്ത് എത്തിയത്. പഠനത്തിനു ശേഷവും ഇയാള്‍ രാജ്യത്തു തുടര്‍ന്നു. എന്നാല്‍ ഇയാള്‍ക്കു മതിയായ യോഗ്യതയോ വരുമാനമോ ഇല്ലെന്ന കാരണത്താല്‍ ഹോംഓഫിസ് ഇയാളെ പുറത്താക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

 

 

 
Other News in this category

 
 




 
Close Window