Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് കുടിയേറ്റ നയത്തിന് നൊബേല്‍ ജേതാവിന്റെ വിമര്‍ശനംബ്രിട്ടീഷ് കുടിയേറ്റ നയത്തിന് നൊബേല്‍ ജേതാവിന്റെ വിമര്‍ശനം
.

ലണ്ടന്‍: നൊബേല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞന്‍ സര്‍ ആന്‍ദ്രെ ഗീം ബ്രിട്ടീഷ് കുടിയേറ്റ നയത്തിനെതിരേ രൂക്ഷ വിമര്‍നം ഉന്നയിക്കുന്നു. വിഡ്ഢിത്തങ്ങള്‍ നിറഞ്ഞതാണ് രാജ്യത്തെ കുടിയേറ്റ നയമെന്നു തുറന്നടിക്കുകയാണ് അദ്ദേഹം.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബ്രിട്ടനില്‍നിന്നു യുകെയിലേക്കു കുടിയേറിയ ആളാണ് ഗീം. ഇപ്പോഴത്തെ കുടിയേറ്റ നയങ്ങള്‍ രാജ്യത്തിന്റെ ഗവേഷണ രംഗത്തെ പിന്നോട്ടടിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

കാര്‍ബണ്‍കൊണ്ടു നിര്‍മിക്കുന്ന ഗ്രാഫീനിന്റെ കണ്ടെത്തലിനാണ് 2010ല്‍ ഗീം നൊബേല്‍ സമ്മാനത്തിന് അര്‍ഹനാകുന്നത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പ്രവര്‍ത്തനം. ഒപ്പമുണ്ടായിരുന്നവരില്‍ ഏറെയും റഷ്യയില്‍നിന്നും ചൈനയില്‍നിന്നും യുകെയിലേക്കു കുടിയേറിയവരായിരുന്നു.

വളരെ കരുത്തുള്ളതും, അതേസമയം ഭാരം തീരെ കുറഞ്ഞതുമായ ഗ്രാഫീന്‍ ടച്ച്‌സ്‌ക്രീന്‍ ടെക്‌നോളജി മുതല്‍ വസ്ത്ര നിര്‍മാണത്തില്‍ വരെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്നത്തെ കുടിയേറ്റ നയങ്ങളാണ് 1990കളില്‍ നിലനിന്നിരുന്നതെങ്കിലും തനിക്കോ സഹപ്രവര്‍ത്തകര്‍ക്കോ യുകെയിലേക്കു കുടിയേറാന്‍ സാധിക്കില്ലായിരുന്നു എന്നു സര്‍ ഗീം ചൂണ്ടിക്കാട്ടുന്നു.

പെര്‍മനന്റ് റെസിഡന്‍സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് ഏറ്റവും ദോഷകരമായി ഗീം വിലയിരുത്തുന്നത്. വരുമാന പരിധി അടക്കമുള്ള ഘടകങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. ടയര്‍ 1 വിസ പ്രകാരമുള്ള കുടിയേറ്റം ആയിരമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് കുടിയേറ്റ നയത്തിന് നൊബേല്‍ ജേതാവിന്റെ വിമര്‍ശനം

Other News in this category

Close Window