Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യക്കാരില്‍നിന്ന് തൊഴില്‍ തട്ടിപ്പുകാര്‍ സമ്പാദിച്ചത് 120 കോടി രൂപ
.

മുംബൈ: വിദേശ ജോലികള്‍ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യക്കാരില്‍നിന്നു തട്ടിയെടുക്കപ്പെട്ടത് 120 കോടി രൂപയെന്നു റിപ്പോര്‍ട്ട്. ജോലി വാഗ്ദാനം ചെയ്ത് ഇമെയ്‌ലുകള്‍ അയയ്ക്കുകയും, പ്രതികരിക്കുന്നവരോട് വിവിധ ആവശ്യങ്ങളുടെ പേരില്‍ പണം ആവശ്യെപ്പടുകയും ചെയ്താണ് തട്ടിപ്പു നടക്കുന്നത്. വിദേശ ജോലിക്കു കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യക്കാരും, പ്രത്യേകിച്ച് മലയാളികളും, വേഗത്തില്‍ ഈ കെണിയില്‍ കുടുങ്ങുകയും ചെയ്യുന്നുണ്ട്. തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഇന്ത്യക്കാര്‍ മുതല്‍ നൈജീരിയക്കാര്‍ വരെയുണ്ട്.



മെയ്‌ലിന്റെ ഉള്ളടക്കം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തന്നെ തട്ടിപ്പ് ഒരു പരിധി വരെ മനസിലാക്കാം. അപേക്ഷിച്ചിട്ടേയില്ലാത്ത ജോലിക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടെന്നോ സെലക്റ്റ് ചെയ്യപ്പെട്ടെന്നോ ആണു പറയുന്നതെങ്കില്‍ തീര്‍ച്ചയായും തട്ടിപ്പായിരിക്കും. പണമടയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ എന്തായാലും സംശയിക്കണം. മൊബൈല്‍ നമ്പര്‍ പോലെയുള്ള വ്യക്തിഗത വിവരങ്ങള്‍ ആദ്യ മെയ്‌ലില്‍ തന്നെ ആവശ്യപ്പെടുന്നുണ്ടെങ്കില്‍, ഉറപ്പിക്കാം തട്ടിപ്പുതന്നെ. മെയ്ല്‍ വന്ന ഐഡിയില്‍നിന്നു വ്യത്യസ്തമായ ഒരു ഐഡിയിലേക്ക് റിപ്ലൈ നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവഗണിക്കുക.



മെയ്ല്‍ അയച്ചിരിക്കുന്ന മെയ്ല്‍ ഐഡി വിശ്വാസ്യതയുള്ള ഏതെങ്കിലും കമ്പനിയുടെ പേരിലായിരിക്കും. ഇമെയ്ല്‍ സ്പൂഫിങ് എന്ന വിദ്യ വഴി തട്ടിപ്പുകാര്‍ക്ക് ഇതു ചെയ്യാനാകും. എന്നാല്‍, റിപ്ലൈ ബട്ടണ്‍ അമര്‍ത്തി നോക്കിയാല്‍ ഇവരുടെ യഥാര്‍ഥ മെയ്ല്‍ ഐഡി മനസിലാകും. വ്യത്യസ്തമായൊരു ഐഡിയാണ് അഡ്രസ് ആയി തെളിയുന്നതെങ്കില്‍ തട്ടിപ്പാണെന്നു മനസിലാക്കാം. പശ്ചാത്തലം പരിശോധിക്കുക

മെയ്ല്‍ അയച്ചവരുടെ പശ്ചാത്തലം ഇന്റര്‍നെറ്റില്‍ തന്നെ പരിശോധിക്കുകയും ചെയ്യാം. ഇത്രയൊക്കെ ചെയ്തിട്ടും വിശ്വാസ്യത ഉറപ്പാകുന്നില്ലെങ്കില്‍ കമ്പനി വെബ്‌സൈറ്റിലോ ഫോണ്‍ നമ്പറിലോ നേരിട്ട് അന്വേഷിക്കുക.

 
Other News in this category

 
 




 
Close Window