Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അധ്യാപകര്‍ സമരത്തിന്, ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ബാധിക്കും
.

ലണ്ടന്‍: കേരളത്തിലെ സമരങ്ങളെ പേടിച്ച് കുട്ടികളെ ബ്രിട്ടീഷ് സ്‌കൂളുകളില്‍ ചേര്‍ത്ത മാതാപിതാക്കള്‍ക്കും തിരിച്ചടി. ബ്രിട്ടനിലും അധ്യാപകര്‍ സമരം ചെയ്യാനൊരുങ്ങുന്നു. ഇത് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ദോഷകരമാകും. ഈസ്റ്ററിനു മുന്‍പ് രാജ്യവ്യാപകമായി ഒരു ദിവസത്തെ പൊതുപണിമുടക്ക് നടത്തുകയോ, അല്ലെങ്കില്‍ വിവിധ പ്രദേശങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പണിമുടക്ക് നടത്തുകയോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എക്‌സാം ക്ലാസുകളെ മാത്രമേ സമരത്തില്‍നിന്ന് ഒഴിവാക്കൂ.



യൂണിയന്‍ നേതാക്കള്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്ന് സമരത്തിന്റെ സ്വഭാവവും തീയതിയും തീരുമാനിക്കും. എഡ്യുക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗവും യൂണിയനുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ പശ്ചാത്തലത്തിലാണ് മറ്റൊരു പണിമുടക്കിനുകൂടി കളമൊരുങ്ങിയിരിക്കുന്നത്.



എല്ലാ അധ്യാപകര്‍ക്കും പ്രകടനം നോക്കാതെ പ്രതിവര്‍ഷ ഇന്‍ക്രിമെന്റ് നല്‍കുന്ന രീതി നിര്‍ത്തലാക്കാനുള്ള ഗവിന്റെ നീക്കമാണ് പുതിയ പ്രശ്‌നം. അധ്യാപകരുടെ പ്രകടനം സംബന്ധിച്ച പ്രധാന അധ്യാപകരുടെ ശുപാര്‍ശ പരിഗണിച്ചു മാത്രമായിരിക്കും മേലില്‍ ശമ്പള വര്‍ധന നടപ്പാക്കുന്നതെന്നാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ മുന്നറിയിപ്പ്. ഈ നീക്കത്തെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സ്, നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്‌കൂള്‍മാസ്റ്റേഴ്‌സ്, യൂണിയന്‍ ഓഫ് വിമെന്‍ ടീച്ചേഴ്‌സ് എന്നിവ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

 
Other News in this category

 
 




 
Close Window