Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലെ ചൂതാട്ട മേഖലയില്‍ പ്രധാന വരുമാന സ്രോതസ് ഏഷ്യക്കാര്‍
.

ലണ്ടന്‍: യുകെയിലെ ബെറ്റിങ്, ഗാംബ്ലിങ് മേഖലകളിലെ വരുമാനത്തിന്റെ എണ്‍പതു ശതമാനവും വരുന്നത് ഏഷ്യക്കാരില്‍നിന്നാണെന്ന് അനൗദ്യോഗിക കണക്ക്. ഇതില്‍ തന്നെ വലിയൊരു വിഭാഗം വിദ്യാര്‍ഥികളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



കായിക മത്സരങ്ങളുടെ ഫലത്തെക്കുറിച്ചുള്ള വാതുവയ്പ്പും, കാസിനോകളിലെ ചൂതാട്ടവും മറ്റും നിയമവിധേയമാണ് യുകെയില്‍. യുവതലമുറ വളരെ വേഗം ഇതിന് അടിമകളാകുകയും ചെയ്യുന്നു. നിരവധി മലയാളി വിദ്യാര്‍ഥികളും ഇവയുടെ മായിക വലയത്തില്‍ കുടുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.



യുകെയിലെ മുതിര്‍ന്നവരുടെ പ്രധാന വിനോദോപാധികളിലൊന്നാണ് ഇന്നു ചൂതാട്ടം. ഓരോ വര്‍ഷവും ഈ മേഖലയില്‍ ഒഴുകുന്ന പണം പെരുകുകയാണ്. ലണ്ടനില്‍ മാത്രം അറുപതു കാസിനോകളും അസംഖ്യം കാര്‍ഡ് റൂമുകളുമണുള്ളത്. ഇതുകൂടാതെയാണ് നിരവധി റേസ് ട്രാക്കുകളും കുതിരപ്പന്തയങ്ങളും.


 

 
Other News in this category

 
 




 
Close Window