Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ആയിരത്തോളം വ്യാജ വിവാഹങ്ങള്‍ നടത്തിക്കൊടുത്ത ഇന്ത്യന്‍ സോളിസിറ്റര്‍ വിചാരണ നേരിടുന്നു
.

കേംബ്രിഡ്ജ്: യുകെയില്‍ രണ്ടു നിയമകാര്യ സ്ഥാപനങ്ങള്‍ നടത്തിവന്ന ഇന്ത്യന്‍ സോളിസിറ്ററും മൂന്ന് ഉപദേശകരും വ്യാജ വിവാഹങ്ങള്‍ നടത്തിക്കൊടുത്ത കേസില്‍ വിചാരണ നേരിടുന്നു.



ഏഴു വര്‍ഷത്തിനിടെ ആയിരത്തോളം വ്യാജ വിവാഹങ്ങളാണ് ഇവര്‍ നടത്തിക്കൊടുത്തതെന്ന് അന്വേഷണോദ്യോഗസ്ഥര്‍. മില്യന്‍കണക്കിനു പൗണ്ട് ഇവര്‍ ഇത്തരത്തില്‍ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.



ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടറങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുമായി വിവാഹം കഴിച്ചെന്ന രേഖയുണ്ടാക്കി രാജ്യത്ത് തുടരാനും ജോലി ചെയ്യാനും സര്‍ക്കാര്‍ ആനുകൂല്യം പറ്റാനമുള്ള യോഗ്യത നേടിക്കൊടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.



നോര്‍ത്ത് ലണ്ടനില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളില്‍നിന്ന് പോലീസ് നിരവധി ഫയലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കിഴക്കന്‍ യൂറോപ്പില്‍നിന്നാണ് ഇവര്‍ പ്രധാനമായും വ്യാജ വധൂവരന്‍മാരെ സംഘടിപ്പിച്ചിരുന്നത്. വ്യാജ വിവാഹങ്ങള്‍ നടത്താന്‍ വ്യാജ രേഖകളും ചമച്ചിരുന്നു എന്ന് ആരോപണം.

 
Other News in this category

 
 




 
Close Window