Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിവാഹത്തിലൂടെയുള്ള കുടിയേറ്റത്തിനും നിയന്ത്രണം
.

ലണ്ടന്‍: വിവാഹ ബന്ധം വഴി യുകെയിലേക്കു കുടിയേറാനുള്ള എളുപ്പ മാര്‍ഗം അടയ്ക്കാന്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി നടപടികള്‍ സ്വീകരിച്ചു. ബ്രിട്ടീഷ് പൗരന്‍മാരുടെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേതിന്റെയെങ്കിലും പൗരത്വമുള്ളവരുടെയോ പങ്കാളികളാണെങ്കില്‍ക്കൂടി അഭിമുഖം കൂടാതെ ബ്രിട്ടനിലേക്കു കുടിയേറാന്‍ ഇനി അനുമതിയുണ്ടാകില്ല.



ഈ വ്യവസ്ഥ മുന്‍പ് നിലവിലുണ്ടായിരുന്നെങ്കിലും 2012 ജൂലൈ ഒമ്പതിനു പിന്‍വലിച്ചതാണ്. പിന്നീട് ബ്രിട്ടീഷുകാരുടെയും യൂറോപ്യന്‍ പൗരന്‍മാരുടെയും ജീവിതപങ്കാളിക്ക് അഭിമുഖം കൂടാതെ കുടിയേറാന്‍ അനുമതിയുണ്ടായിരുന്നു.



ഇപ്പോള്‍ മാര്യേജ് വിസ പ്രകാരം കുടിയേറ്റത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം പെരുകുകയും ഇതു മാത്രം ലക്ഷ്യമിട്ടുള്ള വ്യാജ വിവാഹങ്ങള്‍ തന്നെ പെരുകുകയും ചെയ്ത സാഹചര്യത്തിലാണ് പഴയ വ്യവസ്ഥ പുനസ്ഥാപിക്കുന്നത്.



യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള പങ്കാളിയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പ്രതിവര്‍ഷം 18,600 പൗണ്ടെങ്കിലും വരുമാനം നിര്‍ബന്ധമാണ്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പരിധി വീണ്ടും ഉയരും. അപേക്ഷകര്‍ യഥാര്‍ഥത്തില്‍ വിവാഹിതരാണോ എന്നു പരിശോധിക്കാനും സംവിധാനമുണ്ടാകും.

 
Other News in this category

 
 




 
Close Window