Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശികള്‍ക്ക് എന്‍എച്ച്എസ് ചികിത്സ നിയന്ത്രിക്കുന്നു
.

ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് എന്‍എച്ച്എസ് ആശുപത്രികളില്‍ ഇനി ചികിത്സ നിയന്ത്രിക്കപ്പെടും. ജോലിയില്ലാതെയോ തത്കാലം ജോലിക്കു ശ്രമിക്കാന്‍ ഉദ്ദേശിക്കാതെയോ ബ്രിട്ടനിലെത്തുന്നവര്‍ക്ക് സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്നും, ഇല്ലാത്ത പക്ഷം എന്‍എച്ച്എസില്‍ ചികിത്സ അനുവദിക്കില്ലെന്നും ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍.



കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള കുടിയേറ്റം ശക്തമാകുകയും, റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നും കൂടുതലാളുകള്‍ യുകെയിലേക്കു കുടിയേറാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, എല്ലാ വിദേശരാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ നിര്‍ദേശം തിരിച്ചടിയാണ്.



ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആയി എന്‍എച്ച്എസ് മാറുന്നതു തടയാനാണ് ഈ നടപടിയെന്ന് ഹാര്‍പ്പറുടെ വിശദീകരണം. സര്‍ക്കാര്‍ ആനുകൂല്യങ്ങളും മറ്റു പൊതു സേവനങ്ങളും ഉപയോഗിക്കുന്നതില്‍ വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window