Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നഴ്‌സറി ജീവനക്കാരുടെ എണ്ണം കുറയും
.

ലണ്ടന്‍: നഴ്‌സറി കുട്ടികളും ജീവനക്കാരുമായുള്ള അനുപാതം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇപ്പോള്‍ നാലു കുട്ടികളെ പരിചരിക്കാന്‍ ഒരാള്‍ എന്നാണു നിബന്ധന. ഇത് ആറു കുട്ടിക്ക് ഒരാള്‍ എന്നു പരിഷ്‌കരിക്കുമെന്ന് എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ എലിസബത്ത് ട്രസ്.



അതേസമയം, നഴ്‌സറിയില്‍ ജോലിക്കുള്ള യോഗ്യത ഗണ്യമായി വര്‍ധിപ്പിച്ച്, ഈ മേഖലയില്‍ നിലവാരം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് മന്ത്രിയുടെ വാദം. ഇപ്പോള്‍ മിനിമം വേതനത്തിനു തൊട്ടു മുകളില്‍ മാത്രമാണ് നഴ്‌സറി ജീവനക്കാര്‍ക്കു കിട്ടുന്ന ശരാശരി ശമ്പളം. ഇതു വര്‍ധിപ്പിക്കുകയും ലക്ഷ്യമാണെന്ന് ട്രസ്.



കുട്ടികളെ പരിചരിക്കുന്ന കാര്യത്തില്‍ ഉന്നത നിലവാരം ഉറപ്പാക്കേണ്ടതുണ്ട്. അതിന് ജീവനക്കാരുടെ യോഗ്യതയും ഉയരണം. അതിനു വേണ്ടി കണക്കിലും ഇംഗ്ലീഷിലും കടുത്ത പരീക്ഷകള്‍ പാസാകണമെന്നും നിബന്ധന വയ്ക്കും.



എന്നാല്‍, ഇതിന്റെയെല്ലാം ആത്യന്തിക ഫലം നഴ്‌സറി ജീവനക്കാരുടെ എണ്ണം കുറയുന്നതും, കുട്ടികള്‍ കഷ്ടപ്പെടുന്നതും മേഖലയിലെ തൊഴിലവസരങ്ങള്‍ കുറയുന്നതുമായിരിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window