Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മില്യന്‍കണക്കിനു ജീവനക്കാര്‍ക്ക് ഡ്രഗ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു
.

ലണ്ടന്‍: ബ്രിട്ടനില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാരടക്കം മില്യന്‍കണക്കിനു തൊഴിലാളികള്‍ക്ക് ഡ്രഗ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മെട്രോപൊളിറ്റന്‍ പോലീസ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണ് നടപടി.



പ്രൊഫഷണലുകള്‍ മുതല്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ വരെ ടെസ്റ്റിനു വിധേയരാകണം. മയക്കുമരുന്നുകളുടെ ആവശ്യം ക്രമേണ കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.



എല്ലാ ജോലിക്കാര്‍ക്കും ടെസ്റ്റ് നിര്‍ബന്ധമാണെങ്കിലും അധ്യാപകരുടെയും ഇന്റന്‍സീവ് കെയര്‍ നഴ്‌സുമാരുടെയും ഗതാഗത മേഖലയിലുള്ളവരുടെയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും.



ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പാണെന്നും മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ സര്‍ ബര്‍ണാഡ് ഹോഗന്‍ ഹോവ്.



എന്നാല്‍, എല്ലാവര്‍ക്കും നിര്‍ബന്ധിത ഡ്രഗ് ടെസ്റ്റ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തിനു കാരണമായേക്കും. അമേരിക്ക പോലുള്ള ഇടങ്ങളില്‍ ഇപ്പോള്‍ തന്നെ ഇത്തരം പരിശോധനകള്‍ നിലവിലുണ്ട്.

 
Other News in this category

 
 




 
Close Window