Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സിറ്റിസന്‍ഷിപ്പ് പരീക്ഷയില്‍ പരിഷ്‌കാരം പ്രഖ്യാപിച്ചു
.

ലണ്ടന്‍: ബ്രിട്ടീഷ് പൗരത്വം നേടുന്നതിനുള്ള പരീക്ഷയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ പ്രഖ്യാപിച്ചു. 2005 മുതല്‍ നിലവിലുള്ള പരീക്ഷയിലാണ് സമൂല പരിഷ്‌കരണം വരുത്തിയിരിക്കുന്നത്.



45 മിനിറ്റില്‍ 24 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളെന്ന മാനദണ്ഡത്തില്‍ മാറ്റമില്ല. ഇതില്‍ 75 ശതമാനം, അഥവാ പതിനെട്ടെണ്ണം ശരിയാക്കിയാലേ പരീക്ഷ പാസാകൂ. പക്ഷേ, ചോദ്യങ്ങളുടെ കടുപ്പം വളരെ കൂടിയിട്ടുണ്ടെന്നു മാത്രം.



മുന്‍പു നടത്തിയിരുന്ന പരീക്ഷകളില്‍ ബ്രിട്ടന്റെ ചരിത്രവും സംസ്‌കാരവുമൊന്നും ഉള്‍പ്പെട്ട്ിരുന്നില്ലെന്നും പൊതുവിജ്ഞാനം മാത്രമായിരുന്നു എന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌കാരവും എല്ലാം അടങ്ങുന്ന ചോദ്യങ്ങളാണ് പുതിയ പരീക്ഷയില്‍.



പഴയ പരീക്ഷ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈക്കലാക്കാന്‍ മാത്രം പ്രേരണ നല്‍കിയിരുന്നതാണെങ്കില്‍, പുതിയ പരീക്ഷ ബ്രിട്ടീഷ് സമൂഹവുമായി ഇഴുകിച്ചേരാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ഹാര്‍പ്പറുടെ അവകാശവാദം.

 
Other News in this category

 
 




 
Close Window