Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മനസ്സില്‍ മധുര സ്മരണകള്‍; സഞ്ജയ് വര്‍മ മടങ്ങുന്നു ദുബായ്: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ മടങ്ങുന്നനു. ദുബായില്‍ മൂന്നു വര്‍ഷത്തെ വിജയകരമായ ഔദ്യോഗിക ജീവിതത്തിനു ശേഷമാണു മടക്കം. ചുരുങ്ങിയ സമയത്തിനകം നയതന്ത്ര മേഖലയില്‍ തന്‍േറതായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചെന്ന സംതൃപ്തി ഇദ്ദേഹത്തിനുണ്ട്. . ഒപ്പം, ചെയ്യാന്‍ ഉദ്ദേശിച്ച ഒത്തിരി കാര്യങ്ങള്‍ നാളെയെങ്കിലും സഫലമാകുമെന്ന പ്രതീക്ഷയും. ഇപ്പോള്‍ രാഷ്
Reporter

കുവൈത്ത് സിറ്റി: പ്രസംഗത്തിനിടെ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനെതിരെ പരാമര്‍ശം നടത്തി എന്ന കേസില്‍ മുന്‍ എം.പിമാരായ ഫലഹ് അല്‍ സവ്വാഹ്, ഖാലിദ് അല്‍ താഹൂസ്, ബദര്‍ അല്‍ ദാഹൂം എന്നിവര്‍ക്ക കോടതി മൂന്നു വര്‍ഷം തടവ് വിധിച്ചു. ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്നു പേരെയും അറസ്റ്റ് ചെയ്തു.

പ്രതിപക്ഷ നേതാക്കളെല്ലാവരും ഫലഹ് അല്‍ സവ്വാഹിന്റെ ഫിന്‍താസിലെ ദീവാനിയയില്‍ ഒരുമിച്ച് കൂടിയ ശേഷമാണ് ഇവര്‍ അറസ്റ്റിന് വഴങ്ങിയത്. തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് ജാബിര്‍ അലിയിലെ ദീവാനിയയില്‍ നടന്ന പ്രതിപക്ഷ കൂട്ടായ്മയില്‍വെച്ച് അമീറിനെതിരെ പ്രസംഗിച്ചു എന്നതാണ് ഇവരുടെ മേല്‍ ചുമത്തപ്പെട്ടിരുന്ന കുറ്റം. നേരത്തേ ഇതേ കേസില്‍ മൂന്നു പേര്‍ക്കും പത്ത് ദിവസത്തെ തടവ്് വിധിച്ചിരുന്നു. അതിനെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. രാജ്യത്തെ ഭരണഘടന അനുസരിച്ച് അമീറിനെ വിമര്‍ശിച്ച് സംസാരിക്കുന്നത് കുറ്റകരമാണ്. ഇതേ കുറ്റത്തിന് പ്രതിപക്ഷ നിരയിലെ മുസല്ലം അല്‍ ബര്‍റാക്, ഉസാമ അല്‍ മുനവ്വര്‍ എന്നിവരെയും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window