ലണ്ടന്‍: ഒരു പരിധി വരെ നിര്‍മാര്‍ജനം ചെയ്യപ്പെട്ടെന്നു കരുതിയിരുന്ന അഞ്ചാം പനി പോലുള്ള രോഗങ്ങള്‍ ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ശക്തമായി തിരിച്ചുവരുന്നു എന്നു റിപ്പോര്‍ട്ട്.
2012ല്‍ 7,392 പേര്‍ക്കാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി അഞ്ചാം പനി ബാധിച്ചത്. യുകെ, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, റൊമാനിയ എന്നീ രാജ്യങ്ങളിലായിരുന്നു ഇതില്‍ 87 ശതമാനം രോഗികളും. യുകെയില്‍ മാത്രം 2,016 പേര്‍ക്ക് രോഗം ബാധിച്ചു. 1994നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പ്രതിരോധ മരുന്നു വിതരണം ശക്തമാക്കുക മാത്രമാണ് രോഗം പടരുന്നതു തടയാനുള്ള ഏക മാര്‍ഗമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കു നല്‍കുന്ന എംഎംആര്‍ വാക്‌സിന്‍ ഇതിനു ഫലപ്രദമാണ്. എടുത്തിട്ടില്ലാവര്‍ എടുപ്പിക്കണം. മുതിര്‍ന്നവരും വാക്‌സിന്‍ സ്വീകരിക്കുന്നതു നല്ലതാണെന്നും ഉപദേശം.