Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
യൂത്ത്‌ഫോറം പ്രവാസി കായികമേളക്ക് ഉജ്ജ്വല തുടക്കം
Reporter

ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിച്ച് മലയാളി സംഘടനകള്‍ക്ക് വേണ്ടി യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന പ്രവാസി കായികമേളക്ക് അല്‍ അറബി സ്‌പോര്‍ട്‌സ് ക്‌ളബ്ബില്‍ വര്‍ണാഭമായ മാര്‍ച്ച്പാസ്‌റ്റോടെ ഉജ്ജ്വല തുടക്കം. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് തരുണ്‍ ബസു ഉദ്ഘാടനം ചെയ്തു.

16 പ്രവാസി മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ആയിരത്തോളം പേര്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു. ഖത്തറിന് ഇന്ത്യയുടെ സൗഹാര്‍ദമറിയിക്കാനും കായികദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഇത്തരം മേളകള്‍ സഹായിക്കുമെന്ന് തരുണ്‍ ബസു അഭിപ്രായപ്പെട്ടു. ഐ.സി.ബി.എഫ് പ്രസിഡന്റ് കരീം അബ്ദുല്ല, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി.അബ്ദുറഹ്മാന്‍, കായികമേള ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഹസനാര്‍, കോഓഡിനേറ്റര്‍ അഹമ്മദ് ഷാഫി, ഹക്കീം പെരുമ്പിലാവ് തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത്‌ഫോറം പ്രസിഡന്റ് സാജിദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ച് പാസ്റ്റില്‍ തരുണ്‍ ബസു സല്യൂട്ട് സ്വീകരിച്ചു. ടീമുകളെ അതിഥികള്‍ പരിചയപ്പെട്ടു. ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ടി.ഡി.ഐ.എ തൃശൂര്‍ ഒന്നാം സ്ഥാനവും ചെറിയ കുമ്പളം കൂട്ടായ്മ രണ്ടാം സ്ഥാനവും മാക് കോഴിക്കോട്, ഐ.ഐ.എ. ഖത്തര്‍ എന്നിവ മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പ് ഇനങ്ങളിലെ ഫൈനല്‍ മത്സരവും വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും ദേശീയ കായിക ദിനമായ ചൊവ്വാഴ്ച ബര്‍വ്വയിലെ ശാന്തിനികേതന്‍ സ്‌കൂളില്‍ നടക്കും. 

100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോങ് ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ആം റസലിങ്, തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും 4ഃ100 മീറ്റര്‍ റിലെ, ഷട്ടില്‍ ബാറ്റ്മിന്റണ്‍, വോളിബാള്‍, കമ്പവലി തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലുമായി ഇന്‍കാസ് കോഴിക്കോട്, മാപ് ഖത്തര്‍, മാക് കോഴിക്കോട്, വെപെക്‌സ് തൃശൂര്‍, ദിവ കാസര്‍കോട്, കിംസ് ഖത്തര്‍, ടി.ഡി.ഐ.എ തൃശൂര്‍, പ്രവാസി വടകര, കോഴിക്കോട് പ്രവാസി അസോസിയേഷന്‍, മതിലകം പ്രാദേശിക കൂട്ടായ്മ, ചെറിയ കുമ്പളം കൂട്ടായ്മ, കെ.ഡി.ഐ.എ. കണ്ണൂര്‍, സ്‌കിയ, കൊടിയത്തൂര്‍ ഏരിയ സര്‍വ്വീസ് ഫോറം, യൂത്ത് ക്‌ളബ്ബ് അല്‍ ഖോര്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ എന്നീ സംഘടനകളാണ് പ്രഥമ പ്രവാസി കായിക മേളയില്‍ മാറ്റുരക്കുന്നത്.

 
Other News in this category

 
 




 
Close Window